728-pixel-x-90-2-learn
728-pixel-x-90
<< >>

ഇ​ന്ത്യ ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി,ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം

മും​ബൈ: ഇ​ന്ത്യ ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.ഫൈ​ന​ലി​ൽ ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ളു​കളിലൂടെയാണ് ഇന്ത്യ സ്വ​പ്ന നേട്ടം കൈവരിച്ചത്. രണ്ടാം പ​കു​തി​യി​ല്‍ നേടിയ ഛേത്രി​യു​ടെ ഇ​ര​ട്ട ഗോ​ളു​കളിലൂടെയാണ് കെ​നി​യെ ഇന്ത്യ  തകര്‍ത്തത്. സ്കോര്‍ : 2-0. കളിയുടെ എ​ട്ടാം മി​നി​റ്റി​ൽ ബോ​ക്സി​നു പു​റ​ത്തു​നി​ന്നെ​ടു​ത്ത ഫ്രീ​കി​ക്കി​ലൂ​ടെ​യാ​ണ് ഛേത്രി ​ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ക​ളി​യു​ടെ ഇരുപത്തിയെട്ടാമത്തെ മി​നി​റ്റി​ൽ ഛേത്രി ​വീ​ണ്ടും കെനിയന്‍ പ്രതിരോധത്തെ ഭേദിച്ചു.നായകന്റെ എല്ലാ കരുത്തും കരുതലും പ്രകടമാക്കി സ്റ്റേഡിയം നിറഞ്ഞുള്ള കളിയായിരുന്നു ഛേത്രി പുറത്തെടുത്തത്.ഇന്ത്യൻ ഗോളി ഗുർപ്രീത് സന്ധുവിന്റെ നിർണായക സേവുകളും ടീമിന്റെ ഫൈനൽ നേട്ടത്തിനു ചുക്കാൻ പിടിച്ചു.

ഇരട്ട ഗോള്‍   നേട്ടം ഇരട്ടി മധുരമാണ് സുനില്‍ ഛേത്രിക്ക് സമ്മാനിച്ചത്. ഇതോടെ സു​നി​ൽ ഛേത്രി ​സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി​യു​ടെ റെക്കാ​ർ​ഡി​നു അ​ടു​ത്തെ​ത്തി. നി​ല​വി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഛേത്രി ​മെ​സി​യു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇതോടെ ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ ഛേത്രിയും ഇടംപിടിച്ചു. അർജന്റീനയുടെ ലയണൽ മെസിയുടെ റെക്കോർഡിനൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവിൽ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ  81 ഗോളുകളെന്ന റെക്കോർഡാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്. 

ടൂർണമെന്റിൽ കളിച്ച മൂന്നു മൽസരങ്ങളിലും ഛേത്രി സ്കോർ ചെയ്തിരുന്നു. ചൈനീസ് തായ്പേയിക്കെതിരെ ഹാട്രിക്കും കെനിയയ്ക്കെതിരെ രണ്ടു ഗോളും ഛേത്രി സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ ഒരു ഗോളും ഈ മുപ്പത്തിമൂന്നുകാരൻ നേടി. ടൂർണമെന്റിൽ ഇന്ത്യ ആകെ 11 ഗോളുകളാണടിച്ചത്. അവയിൽ എട്ടും ഛേത്രിയുടെ വകയായിരുന്നു.കാത്തിരിക്കാം നമുക്കിനി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ  81 ഗോളുകളെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ സുനില്‍ ഛേത്രി എത്തുന്നത് വരെ.

INDIANEWS24 SPORTS DESK

Leave a Reply