728-pixel-x-90-2-learn
728-pixel-x-90
<< >>

ഇസ് ലാഹി മദ്രസ്സ ഫെസ്റ്റ് ‘ബാലകൗതുകം’ ഏപ്രില്‍ 4ന്

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഇസ് ലാഹി മദ്രസ്സകളുടെ ഫെസ്റ്റ് ‘ബാലകൗതുകം 2014’ ഏപ്രില്‍ 4ന് രാവിലെ 8 മുതല്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കെഎംഎം സംസ്ഥാനസമിതി അംഗവും കൗണ്‍സിലറുമായ അബ്ദുല്‍ ഗഫൂര്‍ തിക്കൊടി മുഖ്യാതിഥിയാകും.

ഖുര്‍ ആന്‍ ഖിഫ്ള്, ഇസ്ലാമിക ഗാനങ്ങള്‍, പ്രസംഗം, കളറിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, ഒപ്പന, കോല്‍കളി, സംഘഗാനം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ട്. സംഘാടകസമിതി യോഗത്തില്‍ ഐ ഐ സി ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത്‌ അധ്യക്ഷനായി. ചെയര്‍മാന്‍ എം ടി മുഹമ്മദ്‌, അബ്ദുല്‍ അസീസ്‌ സലഫി, അബ്ദുള്‍ ലത്തീഫ്, അയ്യൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply