728-pixel-x-90-2-learn
728-pixel-x-90
<< >>

സ്വജനങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദികള്‍

اهْدِنَا الصِّرَاطَ الْمُسْتَقِيمَ  - ഞങ്ങളെ നീ നേര്‍മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ.(സൂറ ഫാതിഹ – छंद संख्या 7)

صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ  -നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗ്ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗ്ഗത്തിലുമല്ല.(സൂറ ഫാതിഹ – छंद संख्या 7)

ഇറാക്കില്‍ മരണ ഭീതിയില്‍ കഴിയുന്ന മലയാളി നേഴ്സുമാര്‍ക്ക് വേണ്ടി ഈ ഖുറാന്‍ വചനങ്ങള്‍ സമര്‍പ്പിക്കുന്നു. ബാഗ്ദാദിലും ,തിക്രിത്തിലും ഒക്കെ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാര്‍ ഏത് നിമഷവും കൊല്ലപ്പെടാം.ഈ സഹോദരിമാര്‍ ഷിയാകളോ സുന്നികളോ അല്ല.ഷിയാ ആണെങ്കില്‍ സുന്നികള്‍ കൊല്ലാന്‍ സാധ്യത ഉണ്ട്.സുന്നികള്‍ ആണെങ്കില്‍ ഷിയാകളാല്‍ കൊല്ലപ്പെടാന്‍ സാധ്യത ഉണ്ട്.ഇത് രണ്ടും അല്ലാത്ത കാഫറീങ്ങള്‍ ആയത് കൊണ്ട് രണ്ടു കൂട്ടരില്‍ ആരുടെ കയ്യില്‍ പെട്ടാലും വധിക്കപ്പെടാനാണു സാധ്യത.

iraq killingകഴിഞ്ഞ ഏതാനും ദിനങ്ങള്‍ കൊണ്ട് ഇറാക്കിന്റെ തെരുവോരങ്ങളില്‍ എത്ര നിരപരാധികളാണ് മരിച്ച് വീണത്.സുന്നികള്‍ ബാഗ്ദാദിനോടു അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ .പക്ഷെ,മരിച്ചു വീഴുന്ന സാധാരണ മനുഷ്യരുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല.സുന്നി വിഭാഗം മുന്നേറ്റം നടത്തുമ്പോള്‍ മരിച്ച് വീണതില്‍ കൂടുതല്‍ പേരും സാധാരണ മനുഷ്യരുടെ ഗണത്തില്‍ പെട്ട ഷിയാകള്‍ ആണ്.അവര്‍ ‘ഷിയാ’ മുസ്ലിങ്ങളായി ജനിച്ചു/ ജീവിച്ചു  എന്നത് മാത്രമാണ് കൊല്ലപ്പെടാന്‍ കാരണം.

ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള മതം ഇസ്ലാമാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്ലാമുകളെ കൊന്നതും സ്വജനങ്ങള്‍ തന്നെ എന്ന് കണക്കുകള്‍ പറയുന്നു.ഷിയാ എന്നും സുന്നിയെന്നും പറഞ്ഞ് പരസ്പരം കൊന്നൊടുക്കുന്ന രീതികള്‍ കാണുമ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല..

ഇസ്ലാമായാല്‍ എന്തും ആകാം എന്നാണോ ???

അതോ നരേന്ദ്ര മോഡിയേയും,ജോര്‍ജ്ജ് ബുഷിനേയും പോലെയുള്ള അന്യ മതസ്ഥര്‍ ഞങ്ങളെ കൊല്ലാന്‍ വരേണ്ടാ എന്ന് മാത്രമേ ഉള്ളോ .അമേരിക്ക എന്നും നരേന്ദ്ര മോഡി എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവര്‍ കേരളത്തിലും കുറവല.ഷിയാകളും സുന്നികളും മനുഷ്യര്‍ ആണെന്ന നഗ്ന സത്യം സ്വജനങ്ങളോട് വിളിച്ച് പറയാന്‍,ആ ഹാലിളകുന്നവരില്‍ യുക്തിഭദ്രമായി ചിന്തിക്കുന്ന ആരുമില്ലേ?

സ്വന്തം മതത്തില്‍ പെട്ട സാധുക്കളെ കൊന്നു തള്ളിയിട്ട് അവരുടെ കൂടെ ദൈവത്തിന്റെ പേര്, ആയുധം ഉയര്‍ത്തി മൂന്ന്‍  തവണ വിളിച്ച് പറഞ്ഞാല്‍ ഏത് കൊലപാതകത്തിനും ന്യായീകരണം ആയി എന്നാണോ ഇവര്‍ കരുതുന്നത്.

ആരാണ് ഈ ഷിയാകള്‍  …? ആരാണ് ഈ സുന്നികള്‍ ???

പ്രവാചകനായ മുഹമ്മദ്‌ നബിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്‍റെ സഹോദരി പുത്രന്‍ ഹസന്‍ അബിന്‍ അലി പ്രവാചകന്റെ പിന്തുടര്‍ച്ചാ അവകാശിയാകാന്‍ ശ്രമം നടത്തി.എന്നാല്‍ , മുഹമ്മദ്‌ നബിയുടെ ഭാര്യ ആയിഷയുടെ പിതാവായ അബുബെക്കര്‍ ആണ് മത നേതാവെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ടത്.അതില്‍ രൂപം കൊണ്ട അഭിപ്രായ വിത്യാസത്തിലൂടെ ഇസ്ലാം രണ്ടായി വിഭജിക്കപ്പെട്ടു.അലിയെ പിന്തുണച്ചവര്‍ ഷിയാകള്‍ എന്നും.അബുബെക്കറെ പിന്തുണച്ചവര്‍ സുന്നികള്‍ എന്നും അറിയപ്പെട്ടു.പിന്നീട് ഉണ്ടായ ഷിയാ-സുന്നി കലഹത്തില്‍ അലിയും അദ്ദേഹത്തിന്‍റെ രണ്ടു മക്കളും കൊല്ലപ്പെട്ടു.

ലോകത്ത് ആകെയുള്ള മുസ്ലീങ്ങളില്‍ 85% മുതല്‍ 90% വരെ സുന്നികളാണ്.എന്നാല്‍ ഇറാക്കിലെ സ്ഥിതി വ്യത്യസ്തമാണ്.ഇറാക്കില്‍ 60 % മുതല്‍ 67% വരെ ഷിയാകളും 33 %മുതല്‍ 40% വരെ സുന്നികളുമാണ്.ബാക്കിയുള്ള മതക്കാര്‍ ഈ യുദ്ധത്തില്‍  മരിച്ചോ അതോ ജീവിച്ചിരുപ്പുണ്ടോ എന്ന് പിന്നീട് പറയാം.സദ്ദാം ഹുസൈനും സുന്നി വിഭാക്കാരനായിരുന്നു.

ഷിയാ-സുന്നി പ്രശ്നത്തില്‍ മത്രമല്ല, അല്ലാത്ത കാരണങ്ങളുടെ പേരിലും സ്വജനങ്ങളാല്‍ ഇസ്ലാമുകള്‍ കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും പതിവാണ്.

മലാല യൂസഫായി എന്ന കൊച്ചു പെണ്‍കുട്ടി സ്കൂളില്‍ പഠിക്കാന്‍ പോയി എന്ന ഒറ്റ കരണത്തിനു , പാകിസ്ഥാനിലെ മത പൊലീസ് വെടിവെച്ച് വീഴ്ത്തി.കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് മുസ്ലിം മാനെജ്മെന്റായ എം.ഇ.എസ്സാണ്.മലാലയെ വെടി വെച്ചവര്‍ ഈ നാട്ടില്‍  വന്നാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കു.എം.ഇ.എസ് നടത്തുന്ന എല്ലാ കൊളേജുകളിലും കൂടി പഠിക്കുന്ന എത്ര സഹോദരിമാരെ അവര്‍ക്ക് വെടി വെച്ച് വീഴ്ത്തേണ്ടി വരും.

മത ബോധത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ഐക്യം സൂക്ഷിക്കുന്ന മതത്തില്‍ പെട്ട, ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഇത്ര പോരടിക്കാന്‍ മാത്രം എന്ത് തെറ്റാണ് പരസ്പരം ചെയിതത്.ക്ഷമിക്കാന്‍ ഖുറാന്‍ പറയുന്നുണ്ട്.പഠിപ്പിക്കുന്നുണ്ട്.പക്ഷെ ….وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ ( 8ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.(സൂറ ബഖറ – छंद संख्या 286)എന്നും ഖുറാന്‍ പറഞ്ഞിരിക്കുന്നു

 

 

Leave a Reply