ജറുസലേം: ഇസ്രായേലില്‍ പുതുതായി തുടങ്ങാനിരിക്കുന്ന റയില്‍വെ സ്റ്റേഷന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കുമെന്ന് ഇസ്രായേല്‍ ഗതാഗതമന്ത്രി ഇസ്രയേല്‍ കട്സ് അറിയിച്ചു. ജറുസലേമില്‍ തുടങ്ങാനിരിക്കുന്ന അതിവേഗ റെയില്‍പാത എത്തിച്ചേരുന്ന വെസ്റ്റേണ്‍ വാളില്‍ സ്ഥാപിക്കുന്ന റെയില്‍വേ സ്റ്റേഷന് ആയിരിക്കും ട്രംപിന്റെ പേരിടുക.
ജൂതന്മാരുടെ പുണ്യ സ്ഥലം എന്നത് കണക്കിലെടുത്താണ് ഇസ്രായേലിന്റെ പുതിയ നീക്കം. കൂടാതെ ജറുസലേമിനെ അമേരിക്ക ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലുള്ള അംഗീകാരവും ഇതിന് പിന്നിലുണ്ട്.
INDIANEWS24.COM International Desk