728-pixel-x-90-2-learn
728-pixel-x-90
<< >>

ഇസ്മായില്‍ റാവുത്തര്‍ക്ക് കെ സി വര്‍ഗ്ഗീസ് ഫൌണ്ടേഷന്‍ പ്രവാസി എക്സലന്‍സ് അവാര്‍ഡ് ഇന്ന് ഉമ്മന്‍ചാണ്ടി സമ്മാനിക്കും

കൊച്ചി:പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് മുന്‍ ഡയറക്ടറും ലോക കേരള സഭ അംഗവുമായ ഇസ്മായില്‍ റാവുത്തര്‍ക്ക് കെ സി വര്‍ഗ്ഗീസ് ഫൌണ്ടേഷന്‍ പ്രവാസി എക്സലന്‍സ് അവാര്‍ഡ് ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സമ്മാനിക്കും.സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ-വ്യവസായരംഗത്ത് പുലര്‍ത്തിയ മികവാണ് ഇസ്മായില്‍ റാവുത്തറെ ഈ ബഹുമതിയ്ക്ക് അര്‍ഹാനക്കിയത്.

പ്രളയകാലത്ത് ഇസ്മായില്‍ റാവുത്തറും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫൈന്‍ ഫെയര്‍ ഗ്രൂപ്പും കുട്ടികളുടെ തുണിത്തരങ്ങളുടെ  പ്രശസ്ത ബ്രാന്‍ഡായ കെയറും നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ട്  ഇസ്മയില്‍ റാവുത്തറുടെ നേതൃത്വത്തിലുള്ള  കെയര്‍ ഫൌണ്ടേഷന്‍  വിവിധ രാജ്യങ്ങളിലുള്ള നാല്  ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്കായി വിവിധ പരിശീലന പരിപാടികളും  പഠന സാമഗ്രികളും സൗജന്യമായി നല്‍കിയിരുന്നു.

ഡിസംബര്‍ 21 വെള്ളിയാഴ്ച ചങ്ങനാശ്ശേരി കോണ്ടൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇസ്മായില്‍ റാവുത്തര്‍ക്ക് ബഹുമതി സമ്മാനിക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിക്ക് പുറമേ മുന്‍ മന്ത്രിമാരായ  കെ എം മാണി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,കെ സി ജോസഫ്,കൊടിക്കുന്നില്‍ സുരേഷ് എം പി,സുരേഷ് കുറുപ്പ് എം എല്‍ എ,ജോഷി ഫിലിപ്പ് എന്നിവര്‍ സംബന്ധിക്കും.
INDIANEWS24 KOCHI DESK

Leave a Reply