728-pixel-x-90-2-learn
728-pixel-x-90
<< >>

ഇവർ ‘പേരറിഞ്ഞവർ’ : ഡോ.ബിജുവിന്‍റെ വെളിപ്പെടുത്തല്‍

പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച  നാല് നടന്മാരുടെ പേരുകള്‍ സംവിധായകന്‍ ഡോ.ബിജു വെളിപ്പെടുത്തി.

ശ്രീനിവാസൻ,ദിലീപ്,ബിജുമേനോൻ,ജയസൂര്യ എന്നീ നാല് നടന്മാരാണ് ബിജുവിന്റെ പ്രതിപ്പട്ടികയിലെ പേരുകാര്‍.സുരാജ്  വെഞ്ഞാറമൂട് തകര്‍ത്ത് അഭിനയിച്ച് ദേശീയ അവാർഡ് നേടിയ കഥാപാത്രം ചെയ്യാൻ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഈ പ്രമുഖര്‍ തള്ളിക്കളഞ്ഞെന്നാണ് ഡോ.ബിജുവിന്റെ വെളിപ്പെടുത്തൽ.

ദേശീയ അവാർഡ് ഈ ചിത്രത്തിനു കിട്ടിയപ്പോൾ തന്നെ സംവിധായകൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും അന്ന് പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ആരും ഇവരുടെ പേരറിഞ്ഞതുമില്ല.ഇപ്പോള്‍ എന്ത് കൊണ്ടാണ് അദ്ദേഹത്തിനു ഈ വെളിപാട് ഉണ്ടായത് എന്നറിയില്ല.വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുക എന്നൊരു ശൈലി ഡോ.ബിജു കാലങ്ങളായി അനുവര്‍ത്തിക്കുന്നുണ്ട്.

ബിജുവിന്റെ ചിത്രങ്ങളില്‍ സഹകരിച്ച പൃഥി രാജ്,ഇന്ദ്രജിത്ത് എന്നീ നടന്മാര്‍ക്ക് പ്രത്യകിച്ചു ഒരു ഗുണവും ഉണ്ടാകാത്തത് കൊണ്ടാകാം ദിലീപും ജയസൂര്യയുമൊക്കെ പിന്‍വാങ്ങിയത്.ഓഫ് ബീറ്റ് പടങ്ങളില്‍ നിന്നും അടുത്തിടെയാണ് ബിജു മേനോന് മോചനം ലഭിച്ചത്.കൂടാതെ അദ്ദേഹത്തിന്റെ ശരീര പ്രകൃതി സുരാജ് അഭിനയിച്ച വേഷത്തിന് അനുയോജ്യമാകുമെന്ന് ആരും പറയില്ല.അത് പോലെ പെട്ടെന്ന് തടി കുറക്കുന്നത് ബിജു അഭിനയിച്ചു കൊണ്ടിരുന്ന പല ചിത്രങ്ങളെയും ദോഷകരമായി ബാധിച്ചേനെ.പിന്നെ,ഇത് പോലൊരു ചിത്രത്തിനായി കഠിനാധ്വാനം ചെയ്തു തടി കുറച്ചു അഭിനയിക്കാനുള്ള മനസുണ്ടായിരുന്നെങ്കില്‍ ബിജു മേനോന്‍ ഇന്ന് ഇവിടെ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം സൂപ്പര്‍ സ്റ്റാറായി വിലസിയേനെ.പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന ശൈലി പുലര്‍ത്തുന്ന മാന്യനായ ബിജു മേനോനെ എന്തിനാണ് ഡോ.ബിജു അവഹേളിക്കുന്നത്.ഇനി ശ്രീനിവാസന്റെ കാര്യത്തിലേക്ക് വന്നാല്‍ അദ്ദേഹം ഇത് പോലുള്ള വേഷങ്ങള്‍ പലതും ഇതിനകം ചെയ്തിട്ടുണ്ട്.അവിരാ റബേക്കയുടെ തകര ചെണ്ട ഒരുദാഹരണം.

ഡോ.ബിജു തന്റെ അടുത്ത സിനിമയില്‍ ശ്രദ്ധിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലത്.വിവാദ വ്യവസായം ഒരു കലാകാരന് ഭൂഷണമല്ല.

SJD INDIANEWS24

Leave a Reply