jio 800x100
jio 800x100
728-pixel-x-90
<< >>

‘ഇവാന്‍ ആന്‍ഡ് ജൂലിയ’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

അബുദാബി: ആകാംക്ഷയുണര്‍ത്തുന്ന കഥ പറയുന്ന ‘ഇവാന്‍ ആന്‍ഡ് ജൂലിയ’ എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് പ്രകാശനം ചെയ്തു.യൂണിലുമിനയുടെ ബാനറില്‍ നാസിം മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ സിദ്ദിഖ് ആണ് ഏറ്റുവാങ്ങിയത്.അബുദാബി വേള്‍ഡ് ട്രേഡ്Poster സെന്ററിലെ നോവോ സിനിമയില്‍ ഫുക്രി പ്രീമിയര്‍ ഷോയോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത താരം ജയസൂര്യയും
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായെത്തിയ മൊയ്തീന്‍ കോയയും സന്നിഹിതരായിരുന്നു. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടര്‍ രാജീവ് കോടമ്പള്ളി, ജോസഫ് ഫ്രാന്‍സിസ്, നിയാസ്‌കുട്ടി, ആന്‍ഡ്രിയ മാര്‍ട്ടിന്‍ എന്നിവരും സംബന്ധിച്ചു.

ഒരു വിനോദ സഞ്ചാര കേന്ദ്രം പശ്ചാത്തലമാക്കിയാണ് ഇവാന്‍ ആന്‍ഡ് ജൂലിയ പുരോഗമിക്കുന്നത്.ഹൃദ്യമായ സ്പാനിഷ് സംഗീതവും ഇന്ത്യയിലെ തന്നെ മികച്ച കടല്‍ത്തീരങ്ങളില്‍ ഒന്നിന്റെ മനോഹാരിതയും സമന്വയിപ്പിച്ച് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ സംഭ്രമജനകമായ ഒരു വലിയ കഥ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകരില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

അനീഷ് ഭാസിയും ഡല്‍ഫിന്‍ ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇവാന്‍ എന്ന ഒരു തെരുവു ഗിറ്റാറിസ്റ്റായി എത്തുന്ന മൊയ്തീന്‍ കോയയെ കൂടാതെ ജൂലിയയായി രേഷ്മ സോണി, ജിതേഷ് ദാമോദര്‍, അപര്‍ണ നായര്‍, ഷെബിന്‍ ഷറഫ് തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് . കൂടാതെ നിരവധി വിദേശികളടക്കമുള്ളവരും ഇതിന്റെ ഭാഗമായിമാറുന്നു.

പ്രവീണ്‍ ജി കുറുപ്പ് ഛായാഗ്രഹണവും സഞ്ജയ് ജയപ്രകാശ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് വൈത്തീശ്വരന്‍ ശങ്കരനാണ്. ചിത്രീകരണത്തിനുശേഷം അവസാനവട്ട എഡിറ്റിംഗ് ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ‘ഇവാന്‍ ആന്‍ഡ് ജൂലിയ’ മാര്‍ച്ച് അവസാനത്തോടെ റിലീസാവും.

INDIANEWS24.COM Movie Desk

Leave a Reply