jio 800x100
jio 800x100
728-pixel-x-90
<< >>

ഇവാന്‍ ആന്‍ഡ് ജൂലിയ ഇന്ന് കൈരളി അറേബ്യയില്‍

കേരളത്തിന്റെ തീരമേഖലാ ടുറിസവുമായി ബന്ധപ്പെട്ട കഥപറഞ്ഞ ഹ്രസ്വചിത്രം ഇവാന്‍ ആന്‍ഡ് ജൂലിയ ഇന്ന് രാത്രി 9.30ന് കൈരളി അറേബ്യ ചാനരില്‍ സംപ്രേഷണം ചെയ്യും.യു എ ഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍ എം സി ഹെല്‍ത്ത് കെയറിന്റെയും സഹകരണത്തോടെ യൂണിലൂമിനയുടെ ബാനറില്‍ നാസിം മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഇവാന്‍ ആന്‍ഡ് ജൂലിയ.

ഗള്‍ഫ് മാധ്യമരംഗത്തെ പ്രമുഖനായ മൊയ്തീന്‍ കോയ, നവാഗതയായ രേഷ്മ സോണി, മാധ്യമപ്രവര്‍ത്തകനും ന്യൂസ് ഫോട്ടോഗ്രാഫറുമായ ജിതേഷ് ദാമോദര്‍, ഷെഫിന്‍, അപര്‍ണ്ണാ നായര്‍, അജിന്‍സ്, ഇജാസ് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ കൂടിയായ നാസിം മുഹമ്മദും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു. സഞ്ചയ് ജയപ്രകാശ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗും കളര്‍ ഗ്രേഡിംഗും നിര്‍വ്വഹിച്ചത്. വൈത്തീശ്വരന്‍ ശങ്കരനന്റേതാണ് സംഗീതം.

INDIANEWS24.COM Movies

Leave a Reply