jio 800x100
jio 800x100
728-pixel-x-90
<< >>

ഇവാന്‍ ആന്‍ഡ്‌ ജൂലിയ ക്രിസ്മസിന് യൂ ട്യൂബില്‍

കൊച്ചി : കേരളത്തിലെ കടലോര ടൂറിസത്തിന്റെ മറവില്‍ മയക്കു മരുന്ന് വ്യാപാരം നടത്തുന്ന സാമൂഹ്യവിരുദ്ധരെ തുറന്നു കാട്ടുന്ന ഇവാന്‍ ആന്‍ഡ്‌ ജൂലിയ എന്ന ടൂറിസം ത്രില്ലര്‍ ക്രിസ്മസ് ദിനത്തില്‍ യു ട്യൂബില്‍ റിലീസ് ചെയ്യുന്നു.അബുദാബി  ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന  പ്രീമിയർ ഷോയിലും കൈരളി ചാനല്‍, എന്‍ ടി വി തുടങ്ങിയ മൂന്നു ടി വി ചാനലുകളിലും നേരത്തെ ഇവാന്‍ ആന്‍ഡ്‌ ജൂലിയ പ്രദര്‍ശിപ്പിച്ചിരുന്നു. യൂണിലൂമിനയുടെ  ബാനറിൽ എത്തുന്ന ഇവാന്‍ ആന്‍ഡ്‌ ജൂലിയയുടെ കഥയും സംവിധാനവും നാസിം മുഹമ്മദ്‌ നിര്‍വ്വഹിച്ചു. അനീഷ് ഭാസിയും ഡെൽഫിൻ ജോർജും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ പ്രവീണ്‍ ജി കുറുപ്പും എഡിറ്റിംഗ് സഞ്ജയ് ജയപ്രകാശുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രത്തിനെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് വൈത്തീശ്വരന്‍ ശങ്കരന്‍ ആണ്.
മൊയ്തീന്‍കോയ,രേഷ്മ സോണി, ജിതേഷ് ദാമോദർ, അപർണ നായർ , ഷെബിൻ ഷറഫ് തുടങ്ങിയര്‍വക്കൊപ്പം നാസിം മുഹമ്മദും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു ചിത്രം വര്‍ക്കലയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്.പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ കൊച്ചിയിലെ യൂണിലൂമിന സ്റ്റുഡിയോയിലാണ് പൂര്ത്തീകരിച്ച്ചത്.ശബ്ദ സന്നിവേശം നിര്‍വ്വഹിച്ചത്‌ ഷെഫിന്‍ മായനാണ്.
INDIANEWS24 MOOVIE DESK
È y

Leave a Reply