jio 800x100
jio 800x100
728-pixel-x-90
<< >>

ഇളവിനായ് മഅദനിക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണ്ണാടക പോലീസ് നിശ്ചയിച്ച സുരക്ഷാ ചിലവില്‍ ഇളവു ലഭിക്കാന്‍ മദനി സുപ്രീം കോടതിയെ സമീപിക്കുന്നു. സുപ്രീം കോടതിയില്‍  ഇന്നു മദനിക്ക് വേണ്ടി ഹാജരാകുന്നത്  സുപ്രീംകോടതി അഭിഭാഷകരില്‍ പ്രഥമ ഗണനീയനും ലക്ഷങ്ങള്‍ പ്രതിഫലം പറ്റുകയും ചെയ്യുന്ന പ്രശാന്ത് ഭൂഷണാണ്. മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കൂടിയാണ് പ്രശാന്ത് ഭൂഷണ്‍ . പാര്‍ട്ടി രൂപീകരണം മുതല്‍ ഒപ്പമുണ്ടായിരുന്ന പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും അസ്വാരസ്യത്തെ തുടര്‍ന്ന് അരവിന്ദ്‌ കേജ്രിവാള്‍  പുറത്താക്കുകയായിരുന്നു. തുടര്‍ന്നു ഇരുവരും ചേര്‍ന്ന് 2015 ഏപ്രിലില്‍ സ്വരാജ് അഭിയാന്‍ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കുകയും ചെയ്തു. ഇന്ത്യയുടെ മുന്‍ നിയമമന്ത്രികൂടിയായ സീനിയര്‍ അഭിഭാഷകന്‍ ശാന്തി ഭൂഷണിന്റെ മകനാണ് പ്രശാന്ത് ഭൂഷണ്‍.

ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാന്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ കര്‍ണ്ണാടകയിലെ ജയിലില്‍ വിചാരണ തടവില്‍ കഴിയുന്ന മഅദനിക്ക് സുരക്ഷയൊരുക്കുന്നതിനായി 15 ലക്ഷം രൂപയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എ സി പി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരുടെ സുരക്ഷതിയല്‍ മഅദനിക്ക് പോയി വരാനുള്ള വിമാനചിലവ് അടക്കമാണ് ഈ തുക ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷണ്‍ ഇന്ന് മഅദനിക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുക.

സുരക്ഷയ്ക്കായി കര്‍ണ്ണാടക പോലീസിന് നല്‍കേണ്ട വന്‍ തുക ചിലവഴിക്കേണ്ടിവരുന്നതിനെതിരെ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഅദനിയും പി ഡി പി പ്രവര്‍ത്തകരും.

INDIA NEWS POLITICAL DESK

Leave a Reply