728-pixel-x-90-2-learn
728-pixel-x-90
<< >>

ഇളം തലമുറയെ വാര്‍ത്തെടുക്കാന്‍ സ്മാര്‍ട്ട് കിന്‍റര്‍ഗാര്‍ട്ടന്‍

കിന്‍റര്‍ഗാര്‍ട്ടണുകളെ ദൃശ്യ-ശ്രാവ്യ സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടു ആധുനികവല്‍ക്കരിക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് കിന്‍റര്‍ഗാര്‍ട്ടന്‍ പ്രോജക്റ്റ്. പ്രീ-കെ ജി, എല്‍ കെ ജി, യു കെ ജി ക്ലാസുകള്‍ക്ക് ഏറ്റവും മികച്ച പരിശീലനം സ്മാര്‍ട്ട് കിന്‍റര്‍ഗാര്‍ട്ടനിലൂടെ നല്‍കാം.

ശ്രവണം-ദൃശ്യം-പ്രവൃത്തി എന്നീ മൂന്ന് മാധ്യമങ്ങളുടെ സംയോജനത്തിലൂടെ മള്‍ട്ടിസെന്‍സറി പഠനം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ഇളംതലമുറയുടെ ബൗദ്ധിക-മാനസിക-ശാരീരിക വളര്‍ച്ചയുടെ അടിത്തറ ശാക്തീകരിക്കുന്നതിന് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പദ്ധതിയുടെ പ്രയോക്താക്കളായ ലേണ്‍വെയര്‍ കിഡ്‌സിന്‍റെ സാരഥി ജിജു തോമസ് പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ലേണ്‍വെയര്‍ കിഡ്‌സ് രൂപകല്‍പ്പന ചെയ്ത സ്മാര്‍ട്ട് കിന്‍റര്‍ഗാര്‍ട്ടന്‍ പദ്ധതി ഇതിനകം രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടപ്പിലാക്കി കഴിഞ്ഞു.ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കും വിദേശത്തേയ്ക്കും പദ്ധതി വ്യാപിപ്പിക്കുവാനും അതിലൂടെ പരമാവധി കുട്ടികള്‍ക്ക് താമസംവിനാ സമാര്‍ട്ട് കിന്‍റര്‍ഗാര്‍ട്ടന്‍റെ ഗുണഫലങ്ങള്‍ എത്തിക്കുവാനുമാണ് ലേണ്‍വെയര്‍ കിഡ്‌സ് ലക്ഷ്യമിടുന്നത്.

learnware kidsബൗദ്ധിക വളര്‍ച്ചയെ സംബന്ധിച്ച നവീന ഗവേഷണ പഠനങ്ങള്‍ തെളിയിക്കുന്നത് ഒരു വ്യക്തിയുടെ ബുദ്ധിശക്തിയുടെ എണ്‍പതു ശതമാനത്തോളം വികസിക്കുന്നതു ജനനം മുതല്‍ എട്ട് വയസ്സുവരെയുള്ള പ്രായത്തിനിടയിലാണെന്നാണ്.ഈ പ്രായത്തില്‍ ലഭിക്കുന്ന പരിശീലനത്തിന്റെയും പഠനാനുഭവങ്ങളുടെയും ഗുണഫലമാണ് ആ വ്യക്തിയുടെ ജീവിത വിജയത്തെ നിര്‍ണയിക്കുന്നത്.അതിനാല്‍ തന്നെ രാജ്യപുരോഗതിക്കായി നമ്മുടെ മനുഷ്യവിഭവശേഷിയെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ കിന്‍റര്‍ഗാര്‍ട്ടന്‍ കാലഘട്ടത്തില്‍ തന്നെ ആരംഭിക്കുന്നതിന് ഈ പദ്ധതി വഴി സാധിക്കും.

ഓഡിയോ, വീഡിയോ, ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍ പഠനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.ഇതിനായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പഠനവിഭവങ്ങളെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യും.കൂടാതെ കിന്‍റര്‍ഗാര്‍ട്ടണുകളില്‍ പഠനത്തിനു വേണ്ടി ഒരു എല്‍ ഇ ഡി മോണിറ്റര്‍ സജ്ജീകരിച്ചിട്ടുണ്ടാകും.ഈ പഠനവിഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കുവാനായി അദ്ധ്യാപകര്‍ക്കുള്ള കൈപുസ്തകവും  തയ്യാറാക്കിയിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ വിവിധ ശേഷികളെ വികസിപ്പിക്കുന്നതിനു സഹായകമായ മള്‍ട്ടിമീഡിയ പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള വര്‍ക്ക്ഷീറ്റുകള്‍, ആവശ്യമായ സാമഗ്രികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യും.കിന്‍റര്‍ഗാര്‍ട്ടണുകളിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളോടൊപ്പം ഈ നവീന പഠനരീതി കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത് എന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

പഠന വിഭവങ്ങള്‍-ഉള്ളടക്കവും ലക്ഷ്യവും

* കുട്ടികളുടെ വ്യക്തിപരവും സാമൂഹികവും ധാര്‍മ്മികവുമായ ധാരണകളെ രൂപപ്പെടുത്തുക.learnware 360

* കുട്ടികളുടെ ബുദ്ധി, മനസ്സ്, ശരീരം എന്നീ ഘടകങ്ങളുടെ സന്തുലിതമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക.

* അറിവിനോടും പഠനത്തോടുമുള്ള പോസിറ്റീവ് മനോഭാവം ചെറുപ്രായത്തില്‍ തന്നെ ഉണര്‍ത്തുക.

* ഭാഷകളുടെ പഠനവും ആയാസരഹിതമായ പ്രയോഗവും ഉറപ്പിക്കുക.

* ദൃശ്യപാഠങ്ങളുടെയും പ്രവൃത്തികളുടെയും പശ്ചാത്തലത്തില്‍ ഗണിത പഠനത്തിന്‍റെ അടിത്തറ ഉറപ്പിക്കുക.

* പ്രകൃതി-ശാസ്ത്രം-പരിസരം ഇവയുടെ ഉള്ളറകളിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടു പോകു’ക.

* ശാരീരിക ശേഷിയുടെ എല്ലാ സൂക്ഷ്മ ഘടകങ്ങളുടെയും വളര്‍ച്ച സംയോജിപ്പിക്കുക.

* ചിന്ത, ഭാവന എന്നിവയുടെ സ്വതന്ത്രവും ക്രിയാത്മകവുമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക.

ഈ ലക്ഷ്യങ്ങള്‍ ഒന്നൊന്നായി സാധിക്കുന്നതിനാവശ്യമായ പഠനവിഭവങ്ങളാണ് സ്മാര്‍ട്ട് കിന്‍ര്‍ഗാര്‍ട്ടണുകളില്‍ പദ്ധതിക്കായി തയ്യാറാക്കിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള സ്‌കൂളുകള്‍ക്കും പ്രീ-സ്‌കൂളുകള്‍ക്കും ഈ പദ്ധതിയിലൂടെ കിന്‍റര്‍ഗാര്‍ട്ടന്‍ വിദ്യാഭ്യാസം നവീകരിക്കാം.

INDIANEWS24 EDUCATION DESK

 

Leave a Reply