jio 800x100
jio 800x100
728-pixel-x-90
<< >>

തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഇടുക്കിയില്‍ ഉയരാന്‍ ഇടയുള്ള ചോദ്യം !സി.പി.എം കാര്‍ക്ക് എന്താ ഈ വീട്ടില്‍ കാര്യം ????

നാളെയാണ് നാളെയാണ് നാളെ …. ഒരുപാട് പേരുടെ തല വര ഭാഗ്യം  ഉള്ളതാണോ എന്നറിയാന്‍ കാത്തിരുന്ന സുദിനം…..നാളെയാണ് !!!!

പക്ഷേ ,എൽ ഡി എഫ് അവരുടേതെന്നും ഹൈറേഞ്ച് സംരക്ഷണസമിതി തങ്ങളുടേതെന്നും അവകാശപ്പെടുന്ന ജോയ്സ് ജോര്ജ്ജ്  എം.പി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭൂമി കയ്യേറ്റ കേസില്‍ പ്രതിയാകും എന്ന് ഏതാണ്ട് ഉറപ്പാണ്.ഇടുക്കിയിലെ വട്ടവടയില്‍ ഭൂമി കയ്യേറി എന്ന് പറഞ്ഞ് യു.ഡി.എഫ് സര്‍ക്കാരിന്റെ റെവന്യു വകുപ്പ് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു.ഇടുക്കിയിലെ ഹൈറേഞ്ചിനെ സംരക്ഷിക്കാനുള്ള മുന്നണി ഉണ്ടാക്കുന്ന കേസൊക്കെ വാദിക്കാന്‍ നിയോഗിക്കപ്പെട്ട ആളാണ്  ജോയിസ് ജോര്‍ജ്ജ്. കുറുന്തോട്ടിക്ക് വാദം വന്നാല്‍ എന്ത് ചെയ്യ്യും????ജയിച്ചാല്‍ പൊലീസിന്റെ വരവും കാത്ത് ഇരിക്കാനുള്ള വിധിയും നാളെ യു.ഡി.എഫ് രഹസ്യമായിട്ടാണെങ്കിലും പ്രഖ്യാപിക്കും.

‘പൊലീസുകാര്‍ക്ക് എന്താ ഈ വിട്ടില്‍ കാര്യം ‘

വലിയ വലിയ പൊലീസ് ഏമാന്‍മാരോട്  ഇങ്ങനെ ചോദിക്കാന്‍ ധൈര്യം ഉള്ള അധികം പേരൊന്നും ഇടുക്കിയില്‍ കാണത്തില്ല….

പ്രത്യേകിച്ചു ജോയിസ് ജോര്‍ജ്ജിനെ പോലെയുള്ള പാവം പിടിച്ച കുഞ്ഞാടുകള്‍….ഇല്ലെങ്കില്‍ പിന്നെ ഭൂമി കയ്യേറിയോ കുഞ്ഞാടെ??? എന്ന് ജോയിസ് ജോര്‍ജ്ജിനോട് ദേവികുളത്തേ താലൂക്ക് ഓഫിസറും യു ഡി എഫ്ഫിന്റെ പൊലീസം കൂടെ ചോദിച്ചപ്പോള്‍

ഇരു കയ്യും തൊഴുത്‌ പിടിച്ചു എന്നേ ഉപദ്രവിക്കല്ലേ……എന്ന് പറഞ്ഞു ചാനലുകാരുടെ മുന്നില്‍ ന്നിന്നു നിലവിളിച്ചത്കണ്ടാല്‍  ആര്‍ക്കും പിടി കിട്ടും ….പാവത്താനാന്നെ…!!!!!

ജയിച്ചാല്‍ മുള്‍ക്കിരീടം എടുത്ത് തലേല്‍ വച്ച പോലെ ആകും എന്ന് ഏതാണ്ട് ഉറപ്പാണ്.പറഞ്ഞിട്ട് കാര്യം ഇല്ല.കുമ്പിടിയാ … കുമ്പിടി ഏതാനും നാള്‍ മുന്‍പ് വരെ കടുത്ത കോണ്ഗ്രസ്,അത് കഴിഞ്ഞപ്പോള്‍ കടുത്ത ഹൈറേഞ്ച് സംരക്ഷണ മുന്നണി,ഇലക്ഷന്‍ വന്നപ്പോള്‍ സഖാവ്.കൂടെ കിടന്നവര്‍ക്ക് അല്ലെ രാപ്പനി അറിയാവു.ഉമ്മന്‍ ചാണ്ടി തന്റെ വിശ്വസ്തനായ എ.കെ മണിയോട് പറഞ്ഞു എന്തെങ്കിലും ഒരു ‘ഗുലുമാല്‍’ കേസ് ഉണ്ടേല്‍ പോക്ക്.ബാക്കി പണി വഴിയെ കൊടുക്കാം.സംഗതി എറ്റു.വട്ടവടയില്‍ ജോയിസ് ജോര്‍ജ്ജ് നടത്തിയ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് എ.കെ മണിയെ പോലെ ആര്‍ക്കാണ് അറിയാവുന്നത്.

ഉടന്‍ തന്നെ അടൂര്‍ പ്രകാശിന്റെ റവന്യു വകുപ്പ്  സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.അതി ഭയങ്കരനായ കയ്യെറ്റക്കാരന്‍  ടി-യാന്‍.ഇനി എങ്ങാനും ജയിച്ചാല്‍ എല്ലാ അനുഗ്രങ്ങളും ജോയിസിനു കോരിച്ചോരിഞ്ഞ അരമന വീട്ടിലെ കാരണവര്‍ വിചാരിച്ചാലും രക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്.കാരണം അരമന വീടും യു ഡി എഫും തമ്മിലുള്ള തര്‍ക്കം വെറും ഒരു ഇടുക്കി സീറ്റിന്റെ പേരില്‍ ഉള്ള തര്‍ക്കമാണ്.ജോയിസിനെ യു.ഡി.എഫിന്റെ ഭാഗമായി അംഗീകാരിച്ചാല്‍ അരമന വീട്ടിലെ കാരണവര്‍ ഹാപ്പി ആകും.ജോയിസ് കേസില്‍ നിന്നും പൂ പോലെ പുഷ്പം പോലെ തല ഊരുകയും ചെയ്യും.

അല്ലെങ്കില്‍ തന്നെ ,അരമന വീട്ടില്‍ ഇരുന്നു തമ്പുരാന്‍ കല്‍പ്പിക്കും ജോയിസ് അനുസരിക്കും.പിന്നല്ലാതെ കസ്തൂരി രംഗന്‍ എന്നും ഗാഡ്ഗില്‍ എന്നും ഒക്കെ പറഞ്ഞു അരമന വീട്ടുകര്‍ക്ക് വേണ്ടപ്പെട്ടവരുടെയൊക്കെ അഞ്ഞൂറ് ഏക്കര്‍ വച്ച് കാടക്കി മാറ്റണം, എന്നൊക്കെ പറഞ്ഞു ഓരോ ഓരോ റിപ്പോര്‍ട്ടും കൊണ്ട് വന്നാല്‍ എന്ത് ചെയ്യും.?മതികെട്ടാന്‍ പോലെയുള്ള ,കാടു കയ്യേറി കൃഷി ഇറക്കാന്‍ കഷ്ടപ്പെട്ടോണ്ടിരിക്കുന്ന നേരത്ത് ഓരോ ഓരോ പുതിയ രാജ്യ സംരക്ഷകര്‍ ഇറങ്ങിരിക്കുന്നു.

അല്ല, അപ്പോള്‍ സമ്പന്നന്റെ സ്വര്‍ഗ്ഗാരോഹണം ഒട്ടകം സൂചിക്കുഴലിലൂടെ കയറുന്ന പോലെ കഠിനമാണ്ന്നോ മറ്റോ …ആരോ..

ആരാടാ ആ ധിക്കാരി ????  ‘ഒരു വഹ’ അധിക പ്രസംഗം പറയുന്നത്????.

…ആരുവല്ലേ …!!!!

ആ ..അങ്ങനെ മര്യാദക്ക് അനുസരണയോടെ നടന്നോണം .ഇല്ലേല്‍ നിന്നെ വെറും പി.ടി.തോമസ്‌ ആക്കി കളയും.അത് കൊണ്ട് ഇടുക്കിയില്‍ ധൈര്യം മണിയാശാന് മാത്രമേ ഉള്ളു എന്ന് കരുതരുത്.അരമന വീടിനു വേണ്ടി രാഷ്ട്രിയ ദല്ലാള്‍ പണി ചെയ്യാന്‍ ഉളുപ്പ് ഇല്ലയിമ കാണിച്ച, മുടിയില്ലാത്ത ചെക്കന് ഒരു സീറ്റ് കൊടുക്കാന്‍ വേണ്ടി ‘ഒന്ന് മാറി നിക്ക് പി.ടി തോമസേ…’ എന്ന് പറഞ്ഞപ്പോള്‍ എന്തായിരുന്നു അഹങ്കാരം ….അത് കഴിഞ്ഞു പിടി തോമസ്‌ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കാന്‍ അരമന വീട്ടില്‍ ചെന്നു…പ്രഷര്‍ ഇളകി നിന്ന കാര്‍ന്നോരുണ്ടോ ക്ഷമിക്കുന്നു

വെടി പൊട്ടും പോലെ ചോദിച്ചു …കോണ്ഗ്രസ്കാര്‍ക്ക് എന്താ ഈ വീട്ടില്‍ കാര്യം ????

സിറ്റിങ്ങ് എം.പി. ആയിരുന്ന പി.ടി.തോമസ്‌ എന്തോ അനുസരണക്കേടു കാണിച്ചു എന്ന് പറഞ്ഞ് സുധീരനെ പോലും അധീരനാക്കി സോണിയാ ഗാന്ധിയോട് നേരിട്ട് വിളിച്ചു പറഞ്ഞു ….ആ അഹങ്കാരി വേണ്ട സോണിയാ കുഞ്ഞാടെ….

കേരളത്തിലെ കോണ്ഗ്രസ്കാരുടെ സംസ്ഥാന തല നെതാക്കാന്‍മാര്‍ ആരെങ്കിലും അനുസരണക്കേടു കാണിച്ചാല്‍ നേരിട്ട് സോണിയാ ഗാന്ധിയുമായി വിഷയം സംസാരിക്കുന്ന വലിയ തമ്പുരാക്കന്‍മാര്‍ ഒരു എം പി സ്ഥാനം ചോദിച്ചിട്ട് കൊടുത്തില്ല എന്നത് വേറൊരു സത്യം .തൊട്ടടുത്ത ദിവസം വോട്ട് ചോദിക്കാന്‍ എത്തിയ ഡീന്‍ കുര്യാക്കോസ് എന്നോ മറ്റോ പറയുന്ന ഒരു യൂത്ത് കോണ്ഗ്രസ്സുകാരനോടു ഇത് തന്നെ ചോദിച്ചു.

കോണ്ഗ്രസ്കാര്‍ക്ക് എന്താ ഈ വിട്ടില്‍ കാര്യം????

എല്ലാം കഴിഞ്ഞപ്പോള്‍ കേരളത്തിലെയും ഇന്ത്യയിലേയും ന്യൂനപക്ഷം.. ഇടുക്കിയിലെ കുന്നുമ്പുറത്തിരുന്നു പറഞ്ഞു.

ഹ ഹ….. ന്യൂനപക്ഷമോ  അത് ഇന്ത്യയില്‍.

ഇവടെ….”ഇടുക്കിയില്‍ ഞങ്ങള്‍ ഭൂരിപക്ഷമാണ്”. (അതൊരു തെറ്റിദ്ധാരണയാണ് എന്നത് വേറൊരു സത്യം).

തങ്ങളുടെ വാക്ക് കേട്ട് ഇടതു പക്ഷത്ത് നിന്ന ഔസേപ്പച്ചനെയും കൂട്ടരേയും മാണിയില്‍ ലയിപ്പിക്കാന്‍ സഹായിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജ് വഴിയാധരമാകും എന്ന് കണ്ടപ്പോള്‍ ഗാഡ്ഗില്‍ എന്നോ കസ്തൂരി എന്നും റിപ്പോര്‍ട്ട് എന്നും ഒക്കെ ഇല്ലാ കഥകള്‍ പറഞ്ഞു ഹൈറേഞ്ച് സംരക്ഷണ സമിതി ഉണ്ടാക്കി….ആളെ കൂട്ടി…ആളെ കൂട്ടാന്‍ പോയവര്‍ക്ക് നിയമപരമായും അല്ലാതെയും ഉപദേശം നല്‍കാന്‍ നിയോഗിക്കപ്പെട്ട ജോയിസ് ജോര്‍ജ്ജിനെ സ്വന്തം സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചു.

കൊല്ലത്ത് വെച്ച് പിണറായി പറഞ്ഞ പോലയുള്ള  ആളുകള്‍ (പര ..ന..) കള്‍ മാത്രം ചെയ്യുന്ന പണി കാണിച്ചു ഇടത് പക്ഷത്ത് നിന്നും വലതു പക്ഷത്തേക്ക് പോയ ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടി സി .പി.എം എത്ര നാള്‍ കാത്ത് കാത്ത് നിന്നന്നോ.

ഒടുവില്‍ ക്ഷമ നശിച്ച ഇടുക്കിയിലെ ഇടതിന്റെ വലിയ മണി മുഴങ്ങി.നീ ഇനി വന്നാലും വേണ്ട….മനുഷ്യനെ മിനക്കെടുത്തുന്നത്തിനു അതിര് വേണ്ടേ????

അങ്ങനെ ഹൈറേഞ്ചിലെ അരമന വീട്ടിലെ സഹോദരന്‍ ….വണ്‍, ടു,ത്രി…എന്ന് പറയുന്ന പോലെ സഹോദരന്‍ സഖാവായി.സഹോദര-സഖാവ് ജോയിസ് ജോര്‍ജ്ജ് നമ്മുടെ സാരഥി.പക്ഷെ,കോണ്ഗ്രസ് ഒരു മുഴം മുന്‍പേ എറിഞ്ഞിട്ടുണ്ട്.ജോയിസ് ജോര്‍ജ്ജിന്റെ പേരില്‍ കയ്യേറ്റത്തിനു കേസ് എടുത്തു.ശരിക്ക് ഒന്ന് പിടിച്ചാല്‍ നല്ല സാധ്യത ഉള്ള ഒരു കേസാണ് എന്ന് ഒരു ശ്രുതി പരന്നിട്ടുണ്ട്.അത് കൊണ്ട് നല്ല ഒരു വിരട്ട് വിരട്ടിയാല്‍ ജോയിസ് എന്ത് വിട്ടു വീഴ്ചക്കും തയ്യാറാകാനുള്ള സാധ്യത ഉണ്ട്.യു.ഡി.എഫ് അരമന വീടുമായി ഒരു ധാരണ ഉണ്ടാക്കാന്‍ ഉള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല.അല്ലെങ്കില്‍ ഈ നിരീശ്വര വാദികളുമായി എത്ര നാള്‍ ഇങ്ങനെ പോകാന്‍ പറ്റും.സഹോദരനും-സഖാവും മോരും മുതിരയും പോലെ ചേരാത്ത ഇനമാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്.

ഒരു രാത്രി വെളുത്തപ്പോള്‍ എ.കെ.ജി സെന്‍ററില്‍ നിന്നും ഇന്ദിരാ ഭവനിലേയ്ക്ക് പൊറുതി മാറ്റിയ പ്രേമചന്ദ്രനെ പോലെ ജോയിസിന് ഇരുട്ട് വാക്ക് നോക്കേണ്ട കാര്യം ഒന്നുമില്ല.നമ്മുടെ അരമന വീട്ടിലെ ചെറുക്കനു അതിന്റെ കാര്യം ഇല്ല.ഒരു സുപ്രഭാതത്തില്‍ സി.പി.എമ്മിന്റെ നേതാക്കള്‍ വീട്ട് പടിക്കല്‍ ചെല്ലുമ്പോള്‍ പി.ടി.യോട് ചോദിച്ച പോലെ

‘സി പി എം കാര്‍ക്ക് എന്താണ് ഈ വീട്ടില്‍ കാര്യം’

എന്ന് ചോദിച്ചാല്‍ ആരും അദ്ഭുതപ്പെടേണ്ട കാര്യവും  ഇല്ല.

 

 

2 Responses to തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഇടുക്കിയില്‍ ഉയരാന്‍ ഇടയുള്ള ചോദ്യം !സി.പി.എം കാര്‍ക്ക് എന്താ ഈ വീട്ടില്‍ കാര്യം ????

  1. Pingback: ജോയിസ് ജോര്‍ജ്ജ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേരില്ല :സി.പി.എമ്മിന് തിരിച്ചടി | India News 24

  2. Pingback: ജോയ്സ് ജോര്‍ജ്ജ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേരില്ല; സി.പി.എമ്മിന് തിരിച്ചടി | India News 24

Leave a Reply