jio 800x100
jio 800x100
728-pixel-x-90
<< >>

ഇറോം ഷര്‍മ്മിള കേരളത്തില്‍ താമസമാക്കും

ഇംഫാല്‍:സമീപകാല ഇന്ത്യയിലെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ഷര്‍മ്മിള കുറച്ചു കാലം കേരളത്തില്‍ താമസമാക്കും.യോഗ പ്രാക്ടീസ് ചെയ്ത് ആത്മീയതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേരളത്തിലെ ഒരു ആശ്രമം ലക്ഷ്യമിട്ടാണ് അവര്‍ വരുന്നത്.കുറച്ചു കാലം ഇവിടെ തങ്ങുമെന്നാണ് സൂചന.മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് വോട്ടുകള്‍ പോലും തികയ്ക്കാതെ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ തീരുമാനം.

സംസ്ഥാനത്തെ കടുത്ത നിയമ വ്യവസ്ഥയ്‌ക്കെതിരെ ഒന്നര പതിറ്റാണ്ടിലേറെ നിരാഹാരപ്രതിഷേധം അവസാനിപ്പിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.ഈ തീരുമാനം വന്നപ്പോള്‍ പല പ്രമുഖ പാര്‍ട്ടികളുമായി കൂടിച്ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ അവര്‍ ധീരമായി തീരുമാനിക്കുകയായിരുന്നു.ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് രാഷ്ട്രീയത്തിനൊപ്പം മണിപ്പൂരില്‍ നിന്നും വിടാന്‍ തീരുമാനിച്ചതായി അറിയിച്ചത്.തോല്‍വിയില്‍ അവര്‍ ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല.പകരം വോട്ടവകാശം പലരും പണംനല്‍കി സ്വന്തമാക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു.അതാണ് തന്റെ ദയനീയ തോല്‍വിക്ക് കാരണമായതെന്നും അവര്‍ പറയുന്നു.

ഫലപ്രഖ്യാപന ദിവസം ഇറോം ഇംഫാലിലെ ഒരു ആശ്രമത്തിലായിരുന്നു.എച്ച് ഐ വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന ആശ്രമമാണ് അത്‌.കുരുന്നകള്‍ക്കൊപ്പം ചിലവഴിച്ച് സങ്കടം മറയ്ക്കുകയാണെന്ന് അവര്‍ പറയുന്നു.

INDIANEWS24.COM Imphal

Leave a Reply