728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

ഇംഫാല്‍:സമീപകാലത്ത് ഇന്ത്യകണ്ട ഏറ്റവും വലിയ സമരനായിക ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.തുടര്‍ച്ചയായ 16 വര്‍ഷത്തെ നിരാഹാര സമരമാണ് അടുത്ത മാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.അസമിലെ പ്രത്യേക സൈനിക സായുധ അധികാര നിയമം(അഫ്‌സപ) റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന അവര്‍ സമരം തുടങ്ങിയത്.

2000 നവംബറില്‍ തുടങ്ങിയ നിരാഹാരസമരമാണ് ഇറോം ശര്‍മ്മിള അടുത്ത മാസം ഒമ്പതിന് അവസാനിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.ഇംഫാലിന് സമീപം മാലോമില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന പത്ത് പേരെ അസം റൈഫിള്‍സ് വെടിവെച്ചുകൊന്നതിനെതിരെയാണ് അവര്‍ നിരാഹാരം തുടങ്ങിയത്.ദാരുണ സംഭവത്തെ തുടര്‍ന്ന് അഫ്‌സപക്കെതിരെയായിരുന്നു സമരം.കഴിഞ്ഞ പതനാറ് വര്‍ഷത്തിനിടെ പലതവണ ശര്‍മ്മിളയെ പോലീസ് ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.ഇക്കാലമത്രയും മൂക്കിലൂടെ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെ ട്രിപ്പിട്ടാണ് ജീവന്‍ നിലനിര്‍ത്തിയത്.

നീക്കുപോക്കില്ലാത്ത സമരമുറ അവസാനിപ്പിച്ചതിന്‌ പുതിയ രാഷ്ട്രീയ മാനദണ്ഡങ്ങളും കൈവന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഇറോമിന്റെ സമരത്തെ പിന്തുണച്ചിരുന്നു.വരുന്ന വര്‍ഷം മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. കോണ്‍ഗ്രസ് ഭരണതുടര്‍ച്ച നിലനിര്‍ത്തിപ്പോരുന്ന ഇവിടെ മമതയുടെ പിന്തുണയോടെ ത്രിണമൂലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇറോം ശര്‍മ്മിള മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നുകഴിഞ്ഞു.ഈ സാഹചര്യത്തില്‍ ഒന്നര പതിറ്റാണ്ട് പിന്നിട്ട ഇറോമിന്റെ സമരം അവസാനിപ്പിച്ചതിനെ കോണ്‍ഗ്രസിനെ നേരിടാനുള്ള തയ്യാറെടുപ്പായേക്കുമെന്ന് സൂചനയുണ്ട്.

INDIANEWS24.COM National Desk

Leave a Reply