728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറോം ശര്‍മ്മിള തേന്‍ നുകര്‍ന്ന് നരാഹാരസമരം അവസാനിപ്പിച്ചു

ഇംഫാല്‍:നീണ്ട പതിനാറ് വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിച്ച് മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോംഷര്‍മ്മിള തന്റെ നിലപാട് വ്യക്തമാക്കി.ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെങ്കിലും നിലവിലെ മണിപ്പൂര്‍ സര്‍ക്കാരിനെ താഴെയിറക്കുകയെന്നതാണ് ലക്ഷ്യമെന്ന് സമരം അവസാനിപ്പിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.സമാന ചിന്താഗതിക്കാരായ കക്ഷികളുമായി സഹകരിക്കാന്‍ മടിയില്ലെന്നും അറിയിച്ചു.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പരിസരം ഇന്ന് വികാര നിര്‍ഭര രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.16 വര്‍ഷം മുമ്പ് സായുധ സേനാ പ്രത്യേക അധികാര നിയമം(അഫ്‌സ്പാ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയ ഇറോംശര്‍മ്മിളയെ പോലീസ് അറസ്റ്റ് ചെയ്ത് ബലമായി മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ച് ഭക്ഷണം നല്‍കിയ അതേ ആശുപത്രയില്‍ വച്ച് തന്നെ തേന്‍ നുകര്‍ന്നുകൊണ്ട് സമരം അവസാനിപ്പിക്കുകയായിരുന്നു.മാധ്യമങ്ങള്‍ക്കു മുന്നില്‍ കൈയ്യില്‍ തേനെടുത്ത അവര്‍ വിതുമ്പിക്കരഞ്ഞു.തുടര്‍ന്ന് തേന്‍ കഴിച്ചശേഷം മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങി.സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച അവര്‍ മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്നും വെളിപ്പെടുത്തി.

INDIANEWS24.COM National Desk

Leave a Reply