jio 800x100
jio 800x100
728-pixel-x-90
<< >>

ഇറാനില്‍ പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് പഠിപ്പിക്കല്‍ നിരോധിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ പ്രൈമറി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിരോധിച്ചു. ഇത്രയും ചെറുപ്പത്തിലേ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് കുട്ടികളില്‍ എളുപ്പത്തില്‍ പാശ്ചാത്യ സ്വാധീനം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇറാനിയന്‍ സംസ്‌കാരത്തെ കുറിച്ച് പ്രൈമറി തലത്തിലാണ് കുട്ടികളില്‍ അടിത്തറയുണ്ടാകുന്നത്. ആ സമയത്ത് ഇംഗ്ലീഷ് പഠനം കൂടി ആയാല്‍ ഇറാനിയന്‍ സംസ്‌കാരത്തിലേക്ക് പാശ്ചാത്യ സംസ്‌കാരം കലരാന്‍ ഇടയാകുമെന്ന നിലപാടാണ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ളത്.

ഇറാനില്‍ 12 വയസ്സ് മുതലാണ് ഇംഗ്ലീഷ് പഠനം തുടങ്ങുന്നതെങ്കിലും ചില് പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേരത്തെ ആരംഭിക്കുന്നുണ്ട്. ഇതും ഇല്ലാതാക്കാനാണ് പുടിയ നടപടി. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമൈനി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

INDIANEWS24.COM Tehran

Leave a Reply