728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാനില്‍ അതി തീവ്ര മഴ തുടരുന്നു,പ്രളയം കൂടുതല്‍ കെടുതികളിലേക്ക്

ടെഹ്‌റാന്‍: കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന അതി ശക്തമായ മഴയെത്തുടര്‍ന്ന്  ഇറാനിൽ തുടരുന്ന വെള്ളപ്പൊക്കത്തിന‌് ശമനമില്ല. ദുരന്തത്തില്‍ ഇതിനകം 70 ലേറെപ്പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.കനത്ത മഴയെ തുടര്‍ന്ന്  വൃഷ്ടി പ്രദേശങ്ങളിലുള്ള ഡാമുകളെല്ലാം നിറഞ്ഞ് കവിഞ്ഞു.വരുംദിനങ്ങളിൽ കനത്ത മഴ പ്രവചിച്ചതോടെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽനിന്ന‌് ആയിരങ്ങളെ ഒഴിപ്പിച്ചു. സ‌്ത്രീകളെയും കുട്ടികളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക‌് മാറ്റിയശേഷം പുരഷന്മാരോട‌് രക്ഷാപ്രവർത്തനത്തിൽ സഹകരിക്കാൻ ആവശ്യപ്പെടുന്നതായി അധികൃതർ അറിയിച്ചു.  ഒഴിപ്പിച്ചിട്ടുണ്ട്.50,000 ജനസംഖ്യയുള്ള സുസൻഗർഡ‌് നഗരം അപകടത്തിലാണെന്നും ഒഴിപ്പിക്കൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 70 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. എണ്ണക്കമ്പനികളുടെ പമ്പുകൾ ഉപയോഗിച്ച‌് വെള്ളം വറ്റിക്കുന്നുണ്ട‌്. സ്വത്തു വകകളും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടട്ട ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളിലാണ് കഴിയുന്നത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയ  ആയിരത്തോളം പേരെ ഹെലികോപ‌്റ്റർ ഉപയോഗിച്ചാണ‌് രക്ഷിച്ചത‌്.ഇറാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കുന്നത്.

മാർച്ച‌് 19ന‌് ആരംഭിച്ച കനത്ത മഴയെത്തുടർന്ന‌് 1,900 പട്ടണങ്ങളും നഗരങ്ങളുമാണ‌് വെള്ളത്തിൽ മുങ്ങിയത‌്. നിരവധി പാലങ്ങളും കെട്ടിടങ്ങളും റോഡുക‌‌ളും നശിച്ചു. 86,000 പേർ ദുരിതാശ്വാസക്യാമ്പുകളിൽ അഭയംതേടി. ബാങ്കിങ‌്, ഊർജം എ‌ന്നീ മേഖലകളിൽ യുഎസിന്റെ സാമ്പത്തിക ഉപരോധത്തിനു പിന്നാലെ വന്ന വെള്ളപ്പൊക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ‌് രാജ്യത്തെ നയിച്ചതെന്ന‌് വിദേശമന്ത്രി ജാവദ‌് സരീഫ‌് പറഞ്ഞു.വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന ഇറാന് എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇറാന് അടിയന്തിര സഹായമായി 12 ലക്ഷം യൂറോ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുണ്ട്.ira 2ira-floodira

INDIANEWS24 INTERNATIONAL DESK

Leave a Reply