ന്യൂയോര്‍ക്ക്: ഇറാഖില്‍ യു.എസ്. പത്രപ്രവര്‍ത്തകന്റെ തല അറക്കുന്ന ദൃശ്യം യു.റ്റ്യൂബില്. 2012മുതല്‍ കാണാതായ ജയിംസ് ഫോളിയെന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തുന്ന ദൃശ്യം ഇറാഖിലെ വിമത സംഘടനയായ ഐ.എസ്.ഐ.എസ്. ആണ് പോസ്റ്റ് ചെയ്തത്. സൈനിക നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റൊരു യു.എസ്. പൌരനെ വധിക്കുമെന്നും ഭീഷണിയുണ്ട്.
വീഡിയോയുടെ നിജസ്ഥിതി പരിശോധിച്ചുവരികയാണ് എന്ന് യു.എസ്. ദേശീയ കൌണ്‍സില്‍ വക്താവ് കൈറ്റ്ലിന് ഹേഡന്‍ പറഞ്ഞു. സംഭവം ശരിയാണെങ്കില്‍ അപലപിക്കുന്നതായും ജയിംസ് ഫോളിയുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
INDIANEWS24 INTERNATIONAL DESK