728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാഖ്: മലയാളി നഴ്സുമാര്‍ വിമതരുടെ പിടിയില്‍

 

ബാഗ്ദാദ്: ഇറാഖിലെ തിക്രിത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന 46 മലയാളി നഴ്സുമാര്‍ വിമതരുടെ പിടിയില്‍. ആശുപത്രി തകര്‍ത്ത ശേഷം ഇവരെ ഒരു വാഹനത്തില്‍ വിമതര്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോയതായാണ് ഒടുവിലത്തെ വിവരം. ചിലര്‍ക്ക് നിസാര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

നഴ്സുമാര്‍ വിമതരുടെ നിയന്ത്രണത്തിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചു. ഇവരെ മൊസൂളിലേക്ക് കൊണ്ടുപോയതായാണ് വിവരം. നഴ്സുമാരുടെ മൊബൈല്‍ഫോണുകള്‍ വിമതര്‍ പിടിച്ചെടുത്തതിനാല്‍ ഇവരുമായി ആശയവിനിമയവും നടക്കുന്നില്ല.

സ്ഥിതി വഷളായതോടെ നഴ്സുമാരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ അതീവ ആശങ്കയിലാണ്. നഴ്സുമാരെ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ആവര്‍ത്തിക്കുമ്പോഴും ഇക്കാര്യത്തില്‍ പ്രതീക്ഷാജനകമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

മലയാളി നേഴ്സുമാരെ  തീവ്രവാദികള്‍ മനുഷ്യകവചമായി ഉപയോഗിക്കുമോ എന്ന ആശങ്കയും ഉണ്ട്.

Leave a Reply