jio 800x100
jio 800x100
728-pixel-x-90
<< >>

ഇറാഖില്‍ വ്യോമാക്രമണത്തിന് അമേരിക്ക

വാഷിംഗ്‌ടണ്‍: ഇറാഖില്‍ ഐഎസ്ഐഎസ് വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ യുഎസ് സൈന്യത്തിന് പ്രസിഡണ്ട് ബരാക് ഒബാമയുടെ അനുമതി. വിമതരുടെ വധഭീക്ഷണിയില്‍ നാല്‍പതിനായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്ന മലയുടെ സമീപത്തെ ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണത്തിനാണ് അനുമതി. യുഎസിന്‍റെ സഹായം ഇറാഖ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഒബാമ പറഞ്ഞു.

ഇറാഖിന്‍റെ വടക്കന്‍ മേഖലയില്‍ വിമതര്‍ പിടിമുറുക്കിയതോടെ ക്രിസ്ത്യന്‍.യാസ്ദിസ് വിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷജനത സിന്‍ജര്‍ നഗരത്തിന് സമീപമുള്ള ഒരു മലമുകളില്‍ അഭയം തേടുകയായിരുന്നു. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഇല്ലാതെയാണ് ഇവര്‍ ഇവിടെ കഴിയുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

2011നു ശേഷം ഇറാഖില്‍ അമേരിക്ക നടത്തുന്ന ആദ്യ വ്യോമാക്രമണമാകും ഇനി നടക്കാന്‍ പോകുന്നത്.

Leave a Reply