728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാഖിലെ ഇന്ത്യക്കാര്‍; മോഡി എന്ത് ചെയ്യും?

ന്യൂഡല്‍ഹി: കലാപം ആളിപ്പടരുന്ന ഇറാഖ് പുതുതായി ഇന്ത്യയുടെ അധികാരമേറ്റ നരേന്ദ്ര മോഡി സര്‍ക്കാരിന് ആദ്യ വെല്ലുവിളിയാകുന്നു. നാല്‍പതോളം ഇന്ത്യന്‍ തൊഴിലാളികളെ കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റ്സ് ഇന്‍ ഇറാഖ് ആന്‍ഡ്‌ സിറിയ [ഐഎസ്ഐഎസ്] തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഇവരുടെ ഉള്‍പ്പെടെ ഇറാഖിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ബന്ധുക്കള്‍ നാട്ടില്‍ തീതിന്നു കഴിയുകയാണ്.

കരുത്തരില്‍ കരുത്തന്‍, എതിരാളിക്കൊരു പോരാളി തുടങ്ങി മോഡിയെ വിശേഷിപ്പിക്കാന്‍ ഇനി വാക്കുകള്‍ ഉണ്ടാകില്ല. മോഡി അധികാരമേറ്റതോടെ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം പോലും സ്വന്തം താവളം വിട്ട് ഓടിയൊളിച്ചു എന്നാണ് ആധുനിക പാണന്മാരായ മാധ്യമങ്ങള്‍ പാടിനടന്നത്. അതുകൊണ്ടുതന്നെ ഇറാഖ് പ്രശ്നം മോഡിക്ക് അഭിമാനപ്രശ്നം കൂടിയാണ്. പക്ഷെ, അമേരിക്കന്‍ പട്ടാളം പോലും വിമതരുടെ മുന്നേറ്റത്തിനു മുന്നില്‍ ഓടിയൊളിക്കുന്ന ഇറാഖില്‍ നിന്ന് മോഡി എങ്ങനെ ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടുവരും എന്നാണ് കാത്തിരുന്നു കാണേണ്ടത്.

18000ലധികം ഇന്ത്യക്കാര്‍ ഇറാഖിലുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ നഴ്സുമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് മലയാളികളും ഉള്‍പ്പെടും.

ഇറാഖിലെ മുന്‍ അംബാസഡറായ സുരേഷ് റെഡ്ഡിയെ ഇന്ത്യ അങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. പക്ഷെ, രാജ്യത്തിന്‍റെ നിയന്ത്രണം ഇറാഖ് സര്‍ക്കാരിന് നഷ്‌ടമായ സാഹചര്യത്തില്‍ ഇത് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് കണ്ടറിയണം. അതുകൊണ്ടാകണം ഈ വിഷയത്തില്‍ ഒരു പ്രസ്താവനയ്ക്ക് പോലും മോഡി ഇതുവരെ തയ്യാറായിട്ടില്ല. സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Leave a Reply