728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാക്കി വിമതര്‍ ബന്ധികളാക്കിയിരുന്ന ടര്‍ക്കി സ്വദേശികളെ വിട്ടയച്ചു

ബാഗ്ദാദ് :ഇറാക്കില്‍ ജോലി ചെയ്ത് വന്നിരുന്ന ടര്‍ക്കി സ്വദേശികളായ ഡ്രൈവര്‍മാര്‍ക്ക് വിമിത സേനയുടെ കയ്യില്‍ നിന്നും മോചനം.കഴിഞ്ഞയാഴ്ച ഇറാക്കിലെ സുന്നി വിമതര്‍ ബന്ധികളാക്കിയ 32 പേര്‍ അടങ്ങുന്ന ടര്‍ക്കിഷ് പൌരന്‍മാരെ ഇന്ന് ഉച്ചയോട് കൂടിയാണ് ടര്‍ക്കിയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

ഇതോടെ ബന്ധികളാക്കി പിടിച്ചു കൊണ്ട് പോയ മലയാളി നേഴ്സുമാരുടെ മോചന കാര്യത്തില്‍ പുതിയ പ്രതീക്ഷയ്ക്ക് വകയായി.തക്രിത്തിലെ ആശുപത്രിയില്‍ നിന്നും ബസില്‍ കയറ്റി കൊടുപോകുന്ന സമയം മുതല്‍ ഇത് വരെയും മലയാളി നേഴ്സുമാരോട് വളരെ സൌഹൃദപരമായ സമീപനമാണ് സുന്നി വിമതര്‍ സ്വീകരിച്ചിരിക്കുന്നത്.ഇവരെ ബാഗ്ദാദ് വിമാനത്താവളത്തില്‍ എത്തിക്കാന്‍ സഹായിക്കാം എന്നും വിമത സേനയിലെ അംഗങ്ങള്‍ പറഞ്ഞിരുന്നു.

ഇതിനിടയ്ക്ക് ബംഗ്ലാദേശികളായ നേഴ്സുമാരെ അവരുടെ രാജ്യത്തിന്റെ പ്രതിനിധികള്‍ വന്നു കൂട്ടിക്കൊണ്ട് പോയതായി മലയാളി നേഴ്സുമാരില്‍ ഒരാള്‍ ബന്ധുക്കളെ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞു.ഈ ബംഗാളികളും തക്രിത്തിലെ  ആശുപത്രിയിലാണ്മലയാളികള്‍ക്കൊപ്പമാണ് ജോലി ചെയ്തിരുന്നത് .ഇന്ത്യ ഇറക്കിലേയ്ക്ക് ഒരു നയതന്ത്ര പ്രതിനിധിയുടെ  നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥരെ ഇറാക്കിലെയ്ക്ക് അയച്ചിരുന്നു.പക്ഷേ,നാളിതു വരെ ആയിട്ടും മറ്റ് വിവരങ്ങള്‍ ഒന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്ത് അറിയിച്ചിട്ടില്ല.

 

 

 

 

Leave a Reply