728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാക്കില്‍ ലക്‌ഷ്യം കണ്ടത് ഇന്ത്യയുടെ “നയതന്ത്ര വിജയം”

ന്യൂഡല്‍ഹി: ‘നയതന്ത്രപരവും അല്ലാത്തതുമായ’ കഠിനശ്രമം കൊണ്ടാണ് ഇറാക്കില്‍ വിമതരുടെ പിടിയിലായ നഴ്സുമാരുടെ മോചനം സാധ്യമായതെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു.

രാജ്യം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ചടുലതയാര്‍ന്ന നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.പരമ്പരാഗത നയതന്ത്രരീതികളില്‍ നിന്നും ഭിന്നമായി ഇറാഖിലെ സുന്നി വിമത പോരാളികളുമായി നേരിട്ട് ബന്ധപ്പെടാതെ സുന്നി നേതൃ രാജ്യങ്ങളിലെ ബന്ധങ്ങള്‍ ഉപയോഗിച്ചായിരുന്നു നീക്കങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് വിമതരുടെ മേലുള്ള സ്വാധീനം ഉപയോഗപ്പെടുത്താനായി എന്നാണ് സൂചന. എന്നാല്‍, ഈ വഴി കഴിഞ്ഞ ദിവസം മാത്രം തുറന്നതല്ല എന്നും മറിച്ചു ആഴ്ചകളായി എല്ലാ വഴികളും ശ്രമിച്ചു വരികയായിരുന്നുവെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.

iraq 3നഴ്‌സുമാരെ വിമതരുടെ കൈയില്‍നിന്ന് എങ്ങനെ മോചിപ്പിച്ചുവെന്നോ അതിന് എന്തെങ്കിലും ഉപാധികള്‍ നിറവേറ്റേണ്ടി വന്നുവോ എന്നൊന്നും വെളിപ്പെടുത്താന്‍ വിദേശമന്ത്രാലയം തയ്യാറായില്ല. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പിന്തുണ ഇന്ത്യ ഉറപ്പു വരുത്തിയിരുന്നു. പരിപൂര്‍ണ്ണ പ്രത്യാശയോടെ’യാണ് തങ്ങള്‍ പ്രവര്‍ത്തിച്ചുവന്നത് എന്നും നയതന്ത്രതലത്തിലും അല്ലാതെയും കഠിനാധ്വാനം ചെയ്‌തെന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ വക്താക്കള്‍ അറിയിച്ചു.വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സമ്പൂര്‍ണ്ണ പിന്തുണയോടെ   തന്റെ പൂര്‍ണശ്രദ്ധയും ഇറാഖില്‍ കേന്ദ്രീകരിക്കുകയായിരുന്നു.

നഴ്‌സുമാര്‍ എര്‍ബില്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥര്‍ അവിടെ സന്നിഹിതരായിരുന്നു.ബാഗ്ദാദില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് എര്‍ബില്‍ വിമാനത്താവളത്തിലെത്തി അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. യാത്രാരേഖകളും ഇവര്‍ തയ്യാറാക്കി നല്‍കുകയായിരുന്നു. കൂടാതെ വിമാനത്തിനു ഇറങ്ങാനുള്ള അനുമതി നിഷേധിച്ചപ്പോഴും സ്തുത്യര്‍ഹാമാം വിധം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയും കേന്ദ്ര സര്‍ക്കാരിനു ആവശ്യമായ വിവരങ്ങള്‍ യഥാസമയം കൈമാറുകയും ചെയ്തിരുന്നു.കേന്ദ്ര സര്‍ക്കാരിനു സര്‍വ്വ ശക്തിയുമെടുത്ത് പോരാടാന്‍ ഊര്‍ജ്ജം പകര്‍ന്നിരുന്നത് ഇറാഖിലെ ഇന്ത്യന്‍ സംഘമായിരുന്നു.സമീപ കാലത്തൊന്നും ഇങ്ങനെയൊരു മികച്ച ഏകോപനവും ഉണര്‍ന്നു പ്രവര്‍ത്തിക്കലും ഇന്ത്യ ദര്‍ശിച്ചിരുന്നില്ല.

ഇതിനിടെ ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് 1500 പേര്‍ ഇറാഖില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റംസാന്‍ വാരാന്ത്യത്തോടനുബന്ധിച്ച് ഇറാഖിലെ ഓഫീസുകള്‍ക്ക് അവധിയാണ്. അതിനാല്‍ ഇവരുടെ യാത്രാരേഖകള്‍ തയ്യാറാക്കുന്നതില്‍ താമസം നേരിടുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.താമസം വിനാ പുതിയ അപേക്ഷകരെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാഖിൽ നിന്ന് തിരിച്ചെത്തിയ നഴ്സുമാർiraq 2

കോഴിക്കോട്‌ ജില്ല: ഷിന്‍സി മത്തായി.

കോട്ടയം ജില്ല: മീന ജോസഫ്‌, നിത്യമോള്‍ ജോണ്‍, ലഷ്‌മോള്‍ ജേക്കബ്‌, സലിജ ജോസഫ്‌, ആഞ്ജലീന ലൂക്ക, സബിതമോൾ ശശിധരന്‍, സ്‌മിതാമോള്‍ സുരേന്ദ്രന്‍, ലിറ്റി ജോയ്‌, ഷെറിന്‍ വര്‍ഗീസ്‌, സുനിത ഗോപി, ഷിബി ജോസ്‌, സോണ ജോസഫ്‌, വീണ ജോസഫ്‌, ശ്രുതി ശശികുമാര്‍, വിന്‍സി സെബാസ്‌റ്റ്യന്‍, മറീന മറിയാമ്മ ജോസ്‌, സാന്ദ്ര സെബാസ്‌റ്റ്യന്‍.

പത്തനംതിട്ട ജില്ല: വിദ്യ വിശ്വംഭരന്‍, പ്രസീതകുമാര്‍ കൃഷ്‌ണ, ജിജി രാജന്‍, ലിനു ബേബി. തൃശൂര്‍ ജില്ല: ടിന്‍സി തോമസ്‌, കാസര്‍ഗോട്‌–സീലിമോള്‍ ജോര്‍ജ്‌. ആലപ്പുഴ ജില്ല: സുബിന്‍ ആന്റണി.

ഇടുക്കി ജില്ല: ജെന്‍സി ജെയിംസ്‌, നീനു ജോസ്‌, ടിന്റുമോൾ ജോസഫ്‌, ഷാന്റി ജോണ്‍, ഷിനുമോള്‍ ജോസഫ്‌, ജോസ്‌മി ഫ്രാന്‍സിസ്‌, ആന്‍സി ജോസഫ്‌. കണ്ണൂര്‍ ജില്ല: സന്ധ്യ ജോസ്‌, രമ്യ ജോസ്‌, സൌമ്യ ബേബി, ഷിനു മരിയ അലക്‌സ്‌, സിനുമോള്‍ ചാക്കോ, ടീനു ജോണ്‍, ടിന്റു ജോബ്‌. എറണാകുളം ജില്ല: സുമി ജോസ്‌, ശ്രുതി സുരേഷ്‌, റെനു ബാലകൃഷ്‌ണന്‍.

iraq 1

 

 

 

 

 

 

 

 

 

INDIANEWS24 INTERNATIONAL DESK

Leave a Reply