728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാക്കില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാര്‍ ഭീതിയില്‍

ബാഗ്ദാദ്:ഇറാക്കില്‍ അഭ്യന്തര യുദ്ധം രൂക്ഷമായതോടെ,പ്രധാന നഗരങ്ങളിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാര്‍ യാതനയിലും ,ഭീതിയിലുമാണെന്ന്‍ റിപ്പോര്‍ട്ടുകള്‍.ഇന്ത്യന്‍ എംബസ്സി അധികൃതരുമായി ബന്ധപ്പെടാന്‍ പോലും കഴിയാത്ത വധം തെരുവ് യുദ്ധം രൂക്ഷമായിരിക്കുകയാണ്.

തീവ്രവാദികള്‍ ആയുധം നല്‍കി സഹായിക്കുന്ന അമേരിക്കന്‍ വിരുദ്ധരെ നേരിടാന്‍ പൊതുജനങ്ങളും രംഗത്ത് എത്തിയതോടെ വാര്‍ത്താ വിനിമയ സംവിധാനളും ,റോഡ് ഗതാഗതവും   താറുമാറായിക്കഴിഞ്ഞു.നാസ്രിയ,ബാഗ്ദാദ് തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ല എന്ന് പറഞ്ഞു നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് കേരളത്തിലെ പ്രവാസികാര്യ വകുപ്പുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.

ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന നഗരങ്ങളില്‍ താമാസിക്കുന്നവര്‍ സ്വന്തം നിലയില്‍ രക്ഷപെടാന്‍ ശ്രമിക്കണം എന്ന് നസ്രിയയില്‍ ജോലി ചെയ്യുന്ന ചിലര്‍ക്ക് ഇറാക്കിലെ ഇന്ത്യന്‍ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചിരുന്നു.ഇത് പ്രകാരം നാസ്രിയ നഗരത്തില്‍ ജോലി ചെയ്യുന്ന ചില മലയാളികള്‍ വാഹന മാര്‍ഗ്ഗം ജോര്‍ദ്ദാനില്‍ എത്താന്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു.ജോര്‍ദ്ദാനില്‍ എത്തിയാല്‍ ദില്ലിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ഇന്ത്യന്‍ എംബസ്സി ചെയിതിരുന്നു.

റിബലുകള്‍ ബാഗ്ദാദിനോടു അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണു റിപ്പോര്‍ട്ടുകള്‍.ബാഗ്ദാദിലാണ് ഏറ്റവും കൂടുതല്‍ മലയാളി നേഴ്സുമാര്‍ ജോലി ചെയ്യുന്നത്.ഇവരെ നാട്ടില്‍ എത്തിക്കാനുള്ള യാതൊരു വിധ ശ്രമങ്ങളും ഇന്ത്യന്‍ വിദേശ മന്ത്രാലയം നടത്തിയിട്ടില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

 

 

Leave a Reply