728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാക്കിലെ മലയാളി നേഴ്സുമാര്‍ താമസിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്ത് ബോംബ്‌ സ്ഫോടനം

തക്രിത്:അഭ്യന്തര യുദ്ധം രൂക്ഷമായ ഇറാക്കില്‍ സുന്നി തീവ്രവാദികള്‍ പിടിച്ചെടുത്ത തക്രിത്  നഗരത്തില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായതായി അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി സി.എന്‍.എന്‍ -ഐ.ബി.എന്‍  റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച മലയാളി നേഴ്സുമാര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബെയ്സ്മെന്റിന് നൂറ്റി അന്‍പത് മീറ്റര്‍ മാത്രം അകലെ ബോംബ്‌ സ്ഫോടനം ഉണ്ടായി.അതിനു ശേഷം ആശുപത്രി വളപ്പില്‍ തന്നെയുള്ള മറ്റൊരു ബെയ്സ്മെന്റിലേയ്ക്ക് ഇവരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.ഇവര്‍ താമസിക്കുന്ന ബെയ്സ്മെന്റിലേയ്ക്കുള്ള വൈദ്യുതി ജനറേറ്റര്‍ ഉപയോഗിച്ചാണ്‌ നല്‍കുന്നത്.

തക്രിത് നഗരത്തിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന 46 മലയാളി നെഴ്സുമാരും  ഡ്യൂട്ടി കഴിഞ്ഞുള്ള സമയം ചിലവഴിക്കുന്നത് ആശുപത്രി കെട്ടിടത്തിന്റെ ബെയ്സ്മെന്റില്‍ തന്നെയാണ്.ഏതൊരു സാഹചര്യത്തിലും ആശുപത്രി പരിസരം വിട്ടു പുറത്ത് പോകരുതെന്ന് ഇവര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്

മലയാളി നേഴ്സുമാരില്‍ ചിലരുമായി സി.എന്‍.എന്‍ പ്രതിനിധികള്‍ ഫോണില്‍ സംസാരിച്ചു.

തങ്ങള്‍  ജീവിക്കുന്ന നഗരം ആരുടെ നിയന്ത്രണത്തിലാണ് എന്നതിനെ സംബന്ധിച്ച് ഇവര്‍ക്ക് യാതൊരു ധാരണയും ഇല്ല.എന്നാല്‍ തങ്ങള്‍ സുരക്ഷിതരല്ല എന്ന കാര്യം ബോംബ്‌ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതോടെ മനസിലായതായി ഒരു മലയാളി നേഴ്സ് പറഞ്ഞു.

ഏതൊരു സമയത്തും തങ്ങള്‍ക്ക് ജീവപായം സംഭവിക്കാം എന്ന ഭീതിയിലാണ് ഇവര്‍ കഴിയുന്നത് എന്ന് സി.എന്‍.എന്‍ പ്രതിനിധി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ഇവര്‍ക്ക് അരിയും,ധാന്യങ്ങളും,കുടിവെള്ളവും ആശുപത്രി അധികൃതര്‍ നല്‍കി.അതിനു ശേഷം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നുണ്ട്.എന്നാല്‍ ,പിന്നീട് ഇവരുമായി സംസാരിക്കാന്‍ സാധിച്ചിട്ടില്ല എന്നും സി.എന്‍.എന്‍ പ്രതിനിധിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

 

 

 

Leave a Reply