728-pixel-x-90-2-learn
728-pixel-x-90
<< >>

ഇറാക്കിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ പോയ യുദ്ധക്കപ്പല്‍ എവിടെ ?

ഇറാക്കിലെ തിക്രിത്തിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 46 മലയാളി നേഴ്സുമാര്‍ മോചിതിരായി.ഇവര്‍ക്കൊപ്പം ഇതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വദേശത്ത് തിരികെ എത്തി.ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ മാത്രം വലിപ്പവും,സന്നാഹങ്ങളും ഉദ്യോഗസ്ഥ പ്രമുഖരും മാത്രമുള്ള ഒരു രാജ്യമാണ് വളരെ ഉത്തരവാദിത്തത്തോടെ തങ്ങളുടെ രാജ്യത്തെ സഹോദരിമാരെ സുരക്ഷിതമായി നാട്ടില്‍ തിരികെ എത്തിച്ചത്.

ഇന്ത്യയ്ക്ക് വലിയ ഭൂരിപക്ഷമുള്ള പ്രധാനമന്ത്രി ഉണ്ട്.ലോക രാഷട്രങ്ങളുടെ ഉന്നത ശ്രേണിയിലേയ്ക്ക് ഇതിനോടകം വളര്‍ന്നു കഴിഞ്ഞു എന്നാണ് നമ്മള്‍ സ്വയം അവകാശപ്പെടുന്നത്.പക്ഷെ,ഇന്ത്യയില്‍ വരുന്ന ഏതെങ്കിലും വിദേശികള്‍, മത്സ്യ തൊഴിലാളിയെ കൊന്നാലും ,ബോംബ്‌ പൊട്ടിച്ചാലും ശരി അവര്‍ അവരുടെ നാട്ടിലേയ്ക്ക് കിളി പറക്കും പോലെ പറന്നു പോകും.

indian nurseഎത്ര നാളുകള്‍ നമ്മുടെ നേഴ്സ് സഹോദരിമാര്‍ തിക്രിത്തില്‍ കുടുങ്ങി കിടന്നു.അവര്‍ യുദ്ധത്തടവുകാരോ അല്ലെങ്കില്‍ എന്തെങ്കിലും തെറ്റ് ചെയ്തവരോ അല്ല.ആതുര സേവനം എന്ന പുണ്യ പ്രവര്‍ത്തി ചെയ്യുന്ന നല്ല മനുഷ്യരാണ്.അവരോട് ഒരിക്കലും ഇത്രയും അവഗണന പാടില്ലായിരുന്നു.

നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയ വാര്‍ത്ത കേട്ട് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാന്‍ വിട്ടു ദുബായിലേയ്ക്ക് കടന്നു എന്നൊക്കെ കഥകള്‍ പറഞ്ഞ ദേശസ്നേഹികള്‍ എവിടെ??.ഇറാക്കിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘പടക്കപ്പല്‍’ പുറപ്പെട്ട വാര്‍ത്ത വെണ്ടയ്ക്കാ അക്ഷരത്തില്‍ മാദ്ധ്യമങ്ങളെക്കൊണ്ട് എഴുതിച്ചു എന്നല്ലാതെ പിന്നെ യാതൊരു വിവരവും ഇല്ല.നയതന്ത്ര ചര്‍ച്ച നടത്താന്‍ ഉദ്യോഗസ്ഥരുടെ സംഘം ഇറാക്കിലോട്ടു പോയി. അവര്‍ പോയിട്ട് എന്ത് ചെയ്തു എന്ന് ഇത് വരെ ആര്‍ക്കും അറിയില്ല.

ഇപ്പോള്‍ മോചിതരായ മലയാളി നേഴ്സുമാരുമായി ഇറാക്കി റിബല്‍ സേനയുടെ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്.

‘നിങ്ങള്‍ ഇവിടെ ഉള്ളത് കൊണ്ട് ഞങ്ങള്‍ക്ക് ഈ ആശുപത്രി കെട്ടിടം ബോംബ്‌ വെച്ച് തകര്‍ക്കാന്‍ കഴിയുന്നില്ല.അത് കൊണ്ട് എടുക്കാനുള്ള സാധനങ്ങള്‍ എടുത്ത ശേഷം  എത്രയും വേഗം പുറത്തേയ്ക്ക് വരണം’

നമ്മുടെ സഹോദരിമാര്‍ കെട്ടിടത്തില്‍ നിന്നും ഇറങ്ങി മുസോളിലേയ്ക്ക് പോകാന്‍ തയ്യാറായി കിടന്ന വാഹനങ്ങളില്‍ കയറിയ ശേഷമാണ് റിബല്‍ സേന ആശുപത്രി കെട്ടിടം ബോംബ്‌ വെച്ച് നശിപ്പിച്ചത്.

ബസില്‍ കയറ്റി മുസോളിലേയ്ക്ക് പുറപ്പെടും മുന്‍പ് നാട്ടില്‍ പോകാന്‍ സഹായിക്കാം എന്ന് ഇറാക്കി റിബല്‍ സേനയുടെ പ്രതിനിധികള്‍ ഈ നേഴ്സുമാരോടു പറഞ്ഞിരുന്നു .ഈ വിവരങ്ങള്‍ അവര്‍ അപ്പോള്‍ തന്നെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് പറയുകയും ചെയിതു.എന്നിട്ടും പട ക്കപ്പല്‍ അയച്ച ഇന്ത്യന്‍ അധികൃതര്‍ ഒന്നും അറിഞ്ഞില്ല.അല്ലെങ്കില്‍ ഇതൊക്കെ അറിഞ്ഞിട്ടും ഒന്നും ചെയ്തില്ല.

ഇനി അവര്‍ തിരികെ എത്തിക്കഴിഞ്ഞാല്‍ ,ഇറാക്കി തീവ്രവാദികളുടെ കയ്യില്‍ നിന്നും 46 മലയാളി നേഴ്സുമാരെ നാട്ടില്‍ എത്തിക്കാന്‍ ധീരമായ നടപടികള്‍ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും വീര പരിവേഷം ചാര്‍ത്തി കൊടുക്കുന്ന പോസ്റ്റ്‌കള്‍ കൊണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ നിറയും.

അപ്പോഴും നമ്മുടെ യുദ്ധക്കപ്പല്‍ ഇറാക്കില്‍ തന്നെ കാണും എന്ന് പ്രതീക്ഷിക്കാം!

 

One Response to ഇറാക്കിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ പോയ യുദ്ധക്കപ്പല്‍ എവിടെ ?

  1. Vineeth Reply

    July 4, 2014 at 6:11 PM

    ship send by government or those who got tight slap on last may 16, whatever it is the nurses r coming back today ,, Mr.Modi is undoubtedly strong leader , whoever dreaming orevnight changes are the same who where on deep sleep last ten years , the worst thing is they are not going to wake up rest of their life

Leave a Reply