jio 800x100
jio 800x100
728-pixel-x-90
<< >>

ഇര്‍മ ചുഴലിക്കാറ്റ്: കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

സെയിന്റ് മാര്‍ട്ടിന്‍: വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും സമീപ ദ്വീപുകളിലും ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റില്‍ ഏറെ നാശങ്ങള്‍ വിതച്ച കരീബിയന്‍ ദീപ് സെയിന്റ്മാര്‍ട്ടിനില്‍ കുടങ്ങിക്കിടന്ന ഇന്ത്യക്കാരെ രക്ഷിച്ചു. 170 ഇന്ത്യക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. വിദേശകാര്യമന്ത്രാലയവും നയതന്ത്ര പ്രതിനിധികളുമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക വിമാനങ്ങളില്‍ മറ്റൊരു ദീപായ കുരാകാവോയിലാണ് ഇവരെ എത്തിച്ചിരിക്കുന്നത്. ഫ്രാന്‍സും നെതര്‍ലന്റ്‌സും സംയുക്തമായി ഭരിക്കുന്നതാണ് സെയിന്റ് മാര്‍ട്ടിന്‍ ദ്വീപ്.

INDIANEWS24.COM Saint Martin

Leave a Reply