728-pixel-x-90-2-learn
728-pixel-x-90
<< >>

ഇരുപത്തൊന്നു വർഷത്തിനു ശേഷം പുതിയ സിനിമയുമായി ശ്രീകുമാരൻ തമ്പി

1993 ൽ ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിന് ശേഷം 21 വർഷം കഴിഞ്ഞ്  പുതിയ സംരംഭവുമായി ശ്രീകുമാരൻ തമ്പി വെള്ളിത്തിരയിൽ എത്തുന്നു. അമ്മത്തൊട്ടിൽ എന്നാണ് ചിത്രത്തിന്റെ പേര്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന സിനിമയുടെ ഗാനരചനയും അദ്ദേഹം തന്നെയായിരിക്കും. മധുവും ശാരദയും ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. 
                                       ബന്ധുക്കൾ ശത്രുക്കളിലെ പാട്ടുകൾ ഇന്നും  ഹിറ്റ്   ചാർട്ടിലുള്ളവയാണ്. “ബന്ധുവാര് …ശത്രുവാര് ബന്ധനത്തിൻ നോവറിയും കിളിമകളെ ചൊല്ലൂ “എന്ന പാട്ട് മലയാളികളുടെ ചുണ്ടുകളിൽ ഏറെ നിറഞ്ഞു നിന്നിരുന്നു. പക്ഷേ സിനിമ വിജയം രുചിച്ചില്ല. തുടർന്ന് ടെലിവിഷൻ രംഗത്തേക്ക് ശ്രീകുമാരൻ തമ്പി ശ്രദ്ധ തിരിക്കുകയായിരുന്നു. ഏറെ നാൾ സീരിയൽ രംഗത്തായിരുന്നു. ഗായകൻ വിധുപ്രതാപിനെ കേന്ദ്രകഥാപാത്രമാക്കി പാട്ടിന്റെ പാലാഴി എന്ന സീരിയലാണ് ഒടുവിൽ ചെയ്തത്. ചട്ടമ്പിക്കല്യാണി എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമയുടെ പരമ്പരാവിഷ്കരണവും ഇപ്പോൾ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. സിനിമയിലെ നന്ദിയില്ലായ്മയെ തുറന്നു കാട്ടാൻ ഒരിക്കലും മടിച്ചിട്ടില്ലാത്ത ശ്രീകുമാരൻ തമ്പിക്ക് അതുകൊണ്ടുതന്നെ പലവിമർശനങ്ങൾക്കും ചെവികൊടുക്കേണ്ടി വന്നിട്ടുണ്ട്. 
മകൻ രാജ് കുമാറിന്റെ വിയോഗം ശ്രീകുമാരൻ തമ്പിയെ വല്ലാതെ ഉലച്ചു. പുതിയതെലുങ്ക് ചിത്രത്തിന്റെ റിലീസിംഗിന് ഒരാഴ്ച മുൻപാണ് നടനും സംവിധായകനുമായ രാജ്കുമാർ മരണത്തെ പുൽകിയത്. തുടർന്ന് കുറച്ചുനാൾ എഴുത്തിന്റെയും കവിതയുടെയും ലോകത്ത് ഒതുങ്ങിയ ശ്രീകുമാരൻ തമ്പി വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വരുമ്പോൾ പ്രേക്ഷകനും കാത്തിരിക്കുന്നു  കാമ്പുള്ള ചിത്രങ്ങൾക്കും ഗാനങ്ങൾക്കുമായി.

Leave a Reply