728-pixel-x-90-2-learn
728-pixel-x-90
<< >>

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു

തിരുവനന്തപുരം:ഇരുപത്തിനാലാമത്‌ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു.വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്‌ക്ക്‌ തിരിതെളിച്ചു.ചടങ്ങില്‍ നടി ശാരദയെ സാംസ്മ‌കാരിക വകുപ്പ് മന്ത്രി  എ കെ ബാലൻ പൊന്നാടയണിയിച്ച്‌ ആദരിച്ചു.
ചടങ്ങിൽ മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. ഫെസ്റ്റിവൽ ബുക്ക്‌ മേയർ കെ ശ്രീകുമാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധുവിന്‌ നൽകിയും ഡെയ്‌ലി ബുള്ളറ്റിൻ വി കെ പ്രശാന്ത്‌ എംഎൽഎ കെടിഡിസി ചെയർമാൻ എം വിജയകുമാറിന്‌ നൽകിയും പ്രകാശനംചെയ്‌തു.
അരവിന്ദൻ വല്ലച്ചിറ തയ്യാറാക്കിയ മലയാള സിനിമ നാൾവഴികൾ എന്ന പുസ്‌തകത്തിന്റെ ആദ്യ വോള്യം മുഖ്യമന്ത്രി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിന്‌ നൽകി പ്രകാശനം ചെയ്‌തു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സാംസ്‌കാരികവകുപ്പ്‌ സെക്രട്ടറി റാണി ജോർജ്‌, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ്‌ ചെയർപേഴ്‌സൺ ബീന പോൾ, സെക്രട്ടറി മഹേഷ്‌ പഞ്ചു, കൗൺസിലർ പാളയം രാജൻ എന്നിവർ സംസാരിച്ചു. ജൂറി ചെയർമാൻ ഖെയ്‌റി ബെഷേറ പങ്കെടുത്തു. സെർഹത്ത്‌ കരാസ്ലാൻ സംവിധാനംചെയ്‌ത ടർക്കിഷ്‌ ചിത്രം ‘പാസ്‌ഡ്‌ ബൈ സെൻസർ ’ഉദ്‌ഘാടനചിത്രമായി പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ 14 തിയറ്ററുകളില്‍ വെള്ളിയാഴ്‌ച രാവിലെ മുതൽ  മേളയിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു.ശനിയാഴ്‌ച മുതലാണ് മത്സരചിത്രങ്ങളുടെ പ്രദർശനം നടക്കുന്നത്.അന്താരാഷ്ട്ര  മത്സരവിഭാഗത്തിൽ ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറയാണ്‌ ജൂറി ചെയർമാൻ. സമഗ്ര സംഭാവനാ പുരസ്‌കാരത്തിന്‌ അർഹനായ അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന്റെ അഞ്ച്‌ ചിത്രങ്ങള്‍  മേളയിൽ പ്രദർശിപ്പിക്കും.
എട്ട്‌ ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 73 രാജ്യത്തിൽനിന്നുള്ള 186 ചലച്ചിത്രങ്ങള്‍  പ്രദർശിപ്പിക്കും.ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങള്‍  പ്രദർശനത്തിനെത്തും. ലോകസിനിമയിലെ പ്രശസ്‌തരായ മക്‌മൽ ബഫ്‌, പെദ്രോ അൽമോദോവർ, മൈക്കേൽ ഹനേക, കെൻ ലോച്ച്‌, ഫത്തിഹ്‌ അകിൻ തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും 27 വനിതാ സംവിധായകരുടെ ചിത്രവും മേളയുടെ ആകർഷണമാണ്‌.
INDIANEWS24 IFFK NEWS 


Read more: https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-07-12-2019/839215

Leave a Reply