728-pixel-x-90-2-learn
728-pixel-x-90
<< >>

ഇരുന്നൂറു കോടിയും കടന്നു ബോക്സ് ഓഫീസില്‍ “ലൂസിഫറിന്റെ” താണ്ഡവം

കൊച്ചി:മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി.പുലിമുരുകന്‍ എന്ന ലാലിന്റെ തന്നെ ചിത്രത്തിന്റെ 150 കോടി കളക്ഷന്റെ റെക്കോര്‍ഡാണ് പൃഥിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ എത്തിയ ലൂസിഫര്‍ കടപുഴക്കിയെറിഞ്ഞത്.മോഹന്‍ലാലും പൃഥിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഈ വിവരം പങ്കു വച്ചത്.എഴുപത്തിയഞ്ച് ദിനങ്ങളുടെ നിറവില്‍ നില്‍ക്കുന്ന ലൂസിഫറിന്റെ റെക്കോര്ഡ് തകര്‍ക്കാന്‍ ഇനിയും മോഹന്‍ലാല്‍ തന്നെ വേണ്ടി വരും എന്നാണ് സിനിമാലോകവും ആരാധകരും വിലയിരുത്തുന്നത്.

75 കോടി നേടിയ ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തത് പുലിമുരുകന്‍ എന്ന ലാല്‍ ചിത്രമാണ്.ഇതിനിടെ ഒപ്പം 65 കൊടിയും മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോള്‍ എന്ന ചിത്രം 50 കൊടിയും നേടിയിരുന്നു.ജൂനിയര്‍ എന്‍ ടി ആറുമൊത്ത് മോഹന്‍ലാല്‍ പ്രധാന്‍ വേഷത്തിലെത്തിയ തെലുങ്ക് ചിത്രംജനതാ ഗാരേജ് നൂറ്റമ്പത് കോടി കളക്ഷന്‍ നേടിയിരുന്നു.അടുത്തിടെ റിലീസ് ചെയ്ത ലാല്‍-നിവിന്‍ പൊളി ചിത്രം കായംകുളം കൊച്ചുണ്ണിയും നൂറു കോടിക്ക് മേല്‍ കളക്റ്റ് ചെയ്തിരുന്നു ലൂസിഫറിനു മുന്‍പെത്തിയ ഒടിയനും നൂറു കോടിക്കടുത്ത്ഇ കളക്റ്റ് ചെയ്തിരുന്നു.ഇപ്പോഴും തിയേറ്ററുകളില്‍ തുടരുന്ന ലൂസിഫറിന്റെ ഫൈനല്‍ കളക്ഷന്‍ 210 കോടിക്ക്  മുകളില്‍ പോയേക്കും എന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ വിലയിരുത്തുന്നത്.ഏറ്റവും വേഗത്തില്‍ അമ്പതു കോടിയും  നൂറു കോടിയും  നൂറ്റമ്പതു കോടിയും ആദ്യമായി ഇരുന്നൂറു കോടിയും നേടിയ ചിത്രമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ലൂസിഫര്‍ മിക്കവാറും എല്ലാ വിദേശ  രാജ്യങ്ങളിലെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ  മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

“ദൃശ്യം-ഒപ്പം-മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍-പുലി മുരുകന്‍-ജനതാ ഗാരേജ്-കായംകുളം കൊച്ചുണ്ണി-ഒടിയന്‍-ലൂസിഫര്‍” , മോഹന്‍ലാലിന്റെ ബോക്സ് ഓഫീസ് ജൈത്രയാത്ര അഭംഗുരം തുടരുന്നു.

INDIANEWS24 MOVIES DESK

 

Leave a Reply