jio 800x100
jio 800x100
728-pixel-x-90
<< >>

ഇരട്ട ജീവപര്യന്തം ശിക്ഷ പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:എല്ലാവര്‍ക്കും ഒരു ജീവതമാണുള്ളതെന്നും പിന്നെ ഇരട്ട ജീവപര്യന്തം ശിക്ഷയായി വിധിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും സുപ്രീംകോടതി.സുപ്രധാനമായ ഉത്തരവോടെ രാജ്യത്ത് ഇരട്ട ജീവപര്യന്തം വിധിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരമോന്നത കോടതി.ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കേസിന്റെ ശിക്ഷാ വിധി പരിഗണിച്ചുകൊണ്ടാണ് ചൊവ്വാഴ്ച്ച ഇന്ത്യന്‍ നീതിപീഠത്തില്‍ നിന്നും നിര്‍ണായക വിധിയുണ്ടായത്.തമിഴ്‌നാട്ടില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട ഒരു കേസില്‍ പ്രതികള്‍ക്ക് എട്ട് ജീവപര്യന്തം ശിക്ഷവിധിച്ചതിനെതിരെയായിരുന്നു ഹര്‍ജി.ഒരാള്‍ക്ക് ഒരു ജീവിതമാണുള്ളത്.ജീവര്യന്തം എന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നാണ്.ഈ സ്ഥിതിയില്‍ ഇരട്ട ജീവപര്യന്തം വിധിക്കാനാകുന്നതെങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം.

‘കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആദ്യം ഒരു നിശ്ചിത കാലത്തേക്ക് തടവും പിന്നീട് ജീവപര്യന്തവും വിധിക്കാം’ ഇന്ന് നടത്തിയ വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു.നേരേ തിരിച്ച് ആദ്യം ജീവപര്യന്തം ശിക്ഷ വിധിച്ച ശേഷം പിന്നീട് നിശ്ചിതകാലമാക്കുന്ന രീതി പാടില്ലെന്നും വ്യക്തമാക്കി.

INDIANEWS24.COM NEWDELHI

Leave a Reply