ഇബ്രാഹിം ബാദുഷയ്ക്ക് ദേശീയ തല കാര്‍ട്ടൂണ്‍ പുരസ്ക്കാരം
കൊച്ചി: ദേശീയതലത്തില്‍ നടന്ന കാര്‍ട്ടൂണ്‍ മത്സരത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ്ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷയുടെ രചന മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാര്‍ട്ടൂണ്‍ വാച്ചും ചത്തീസ്ഗഢ് സ്റ്റേറ്റ് എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഊര്‍ജ്ജ സംരക്ഷണവും വാഹനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി കാര്‍ട്ടുണിസ്റ്റുകള്‍ പങ്കെടുത്തിരുന്നു..
ആലുവ സ്വദേശിയായ ഇബ്രാഹിം ബാദുഷ നിമിഷനേര കാരിക്കേച്ചര്‍ രചനയിലൂടെയാണ് ശ്രദ്ധേയനായത്.ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളിലുമായുള്ള വേദികളില്‍ നൈമിഷിക കാരിക്കേച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനു വേണ്ടി ഇന്ത്യയിലും വിദേശത്തുമുള്ള കുട്ടികള്‍ക്കായി ഇബ്രാഹി ബാദുഷ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ക്ലാസുകളും നയിച്ചു വരുന്നു. കാര്‍ട്ടൂണ്‍ പ്രചാരണത്തിനായി നിരവധി എക്സിബിഷനുകളും ബാദുഷ സംഘടി പ്പിച്ചിട്ടുണ്ട്.അടുത്തിടെ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനു വേണ്ടി ബാദുഷ ആവിഷ്കരിച്ച നെഹ്റു കാരിക്കേച്ചര്‍ പ്രദര്‍ശനവും കുട്ടികള്‍ക്കായുള്ള അനിമേഷന്‍ ശില്‍പ്പശാലയും വന്‍ ജനശ്രദ്ധ നേടിയിരുന്നു.ദേശീയ തലത്തില്‍ ലഭിച്ച ഈ പുരസ്കാരം തന്റെ അഭ്യുദയകാംക്ഷികള്‍ക്കും കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നു ഇബ്രാഹിം ബാദുഷ ഇന്ത്യാന്യൂസ്24നോട് പറഞ്ഞു.
INDIANEWS24.COM ART DESK