jio 800x100
jio 800x100
728-pixel-x-90
<< >>

ഇബ്രാഹിം അൽകാസി,ഒരു ശ്രദ്ധാഞ്ജലി

ഇബ്രാഹിം അൽകാസി ഓർമയായി. നമ്മുടെ തീയേറ്റർ സങ്കല്പങ്ങളെമാറ്റിമറിച്ച ആൾ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കെട്ടിപ്പടുത്ത ആൾ. ‌നസറുദീൻ ഷാ , ഓം പുരി പോലെ നടന്മാരെ വാർത്തെടുത്ത മനുഷ്യൻ.ആർട് ക്യൂറേഷൻ ഇന്ത്യയിൽ ആദ്യം കൊണ്ടുവന്ന ഒരാൾ.Ebrahim-Alkazi

ഗ്രീക്ക്‌ തീയേറ്റർ മുതൽ ആധുനിക തീയേറ്ററിന്റെ നവീന സ്പർശം വരെ ഇന്ത്യയിൽ മുന്നോട്ട് വെച്ചു. നാടക കലക്ക് പാഠ്യ പദ്ധതിയുണ്ടാക്കി. ഗംഭീരമായ ചിത്രങ്ങൾ വരച്ചു ലോകമെങ്ങും ഇന്ത്യൻ ചിത്രകലക്കു മേൽവിലാസം ഒരുക്കി. എം എഫ് ഹുസൈൻ തുടങ്ങിയ നമ്മുടെ കലാകാരന്മാരെ ലോകത്തിനു മുന്നിലെത്തിച്ച ആൾ. ചാർക്കോൾ മുതൽ കളിമണ്ണുവരെ ആ കൈകളിൽ അജ്ഞകാത്തു നിന്നു. ഗിരീഷ് കർണാടിന്റെ തുഗ്ലക് നമ്മെ വിടാതെ പിടികൂടിയത് ഈ മനുഷ്യൻ കൈവെച്ചതു കൊണ്ടാണ്.

ഡൽഹിയിൽ ആർട് ഹെറിറ്റേജ് ഗ്യാലറി ഉണ്ടാക്കി കലാ പരിപോഷണത്തിനു മാതൃകയുണ്ടാക്കി. ഇതിനൊക്കെ പുറമെ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തെ ഫോട്ടോഗ്രാഫിയിലൂടെ രേഖപ്പെടുത്തി അമ്പരപ്പിച്ച വ്യക്തി. ലോകത്തെ ഏറ്റവും മികച്ച ചരിത്ര രേഖപ്പെടുത്തൽ നടത്തിയ ഫോട്ടോഗ്രാഫർ.

രാജ്യം രണ്ടായി പിളർന്നപ്പോൾ വീട്ടിലെ എല്ലാവരും മറു രാജ്യം തേടിയപ്പോൾ ഇന്ത്യക്കു എന്നെ വേണം എന്ന് സ്വയം ചിന്തിച്ചു ഇവിടെ കൂടി നമ്മളെ പ്രോജ്വലിപ്പിച്ച മനുഷ്യ സ്‌നേഹി. രാമാനുജം മാഷ് ഇടയ്ക്കിടെ മാതൃകയാക്കണം എന്നുപദേശിച്ച അൽകാസി. എങ്ങനെയൊക്കെ പറഞ്ഞാണ് അൽകാസിയെ രേഖപ്പെടുത്തുക. പരിപൂർണനായ ഒരു കലാകാരൻ. അത്രതന്നെ. എന്റെ ആദരാജ്ഞലികൾ.

Cover Photo – Self Painting by Ebrahim Alkazi.

ലേഖകൻ മനോജ്കുമാർ കേരള പബ്ലിക് റിലേഷൻസ് ഡിപ്പാർ്ട്മെന്റിലെ അഡീഷണൽ ഡയറക്ടർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി,വിക്ടേഴ്സ് ചാനൽ ഹെഡ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

INDIANEWS24 ART DESK

 

Leave a Reply