728-pixel-x-90-2-learn
728-pixel-x-90
<< >>

ഇഫ്താറിനിടെ ഭക്ഷ്യ വിഷബാധയേറ്റ് ഐ എസ് ഭീകരര്‍ മരിച്ചു

മൊസ്യൂള്‍:ഇഫ്താര്‍ വിരുന്നിനിടെ ഇറാഖില്‍ ഐ എസ് ഐ എസ് 45 ഭീകരര്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു.മൊസ്യൂളിലാണ്‌ സംഭവം.നോമ്പ് തുറക്കാനായി 145 ഭീകരരാണ് മോസ്യൂളിലെ വാദി ഹജര്‍ ജില്ലയിലെത്തിയത്.മുമ്പ് ഭീകരരുടെ കേന്ദ്രമായിരുന്ന ഇവിടെ ഇപ്പോള്‍ സാധാരണക്കാര്‍ വരെ ഐ എസിനെതിരാണ്.

കുര്‍ദ്ദിസ്ഥാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി വക്താവിന്റെ വാക്കുകളെ ഉദ്ധരിച്ച് ഇറാഖി ന്യൂസ് ഡോട്ട് കോം ആണ് വാര്‍ത്ത പുറത്തുവിട്ടത്.ഭീകരരെ കൊല്ലാന്‍ ബോധപൂര്‍വ്വം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്ന സംശയം ശക്തമാണ്.മുമ്പ് ഇവിടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഐഎസ് ഭീകരരെ കൊലപ്പെടുത്തിയിട്ടുണ്ട്.

INDIANEWS24.COM International Desk

Leave a Reply