കൊച്ചി: വര്‍ഷംതോറും നടത്തിവരുന്ന ഇന്ഡിവൂഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായുള്ള ചലച്ചിത്രമേളയുടെ ഡയറക്ടര്‍ മലയാളസിനിമയിലെ ഓള് റൗണ്ടര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ പത്മശ്രീ ബാലചന്ദ്ര മേനോന് ആയിരിക്കും. അടുത്ത ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായുള്ള ഓള് ലൈറ്റ്സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍(എ എല്‍ ഐ ഐ എഫ് എഫ്) മേധാവിയായി മലയാളത്തിന്റെ പ്രിയ സംവിധായകനെ തിരഞ്ഞെടുത്ത കാര്യം ഇന്‍ഡിവുഡ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന എ എല്‍ ഐ ഐ എഫ് എഫ് മൂന്നാം പതിപ്പിന് അധ്യക്ഷം വഹിച്ചത് പ്രമുഖ സംവിധായകന് ശ്യാം ബെനഗല്‍ ആയിരുന്നു.
രചന, സംവിധാനം, അഭിനയം തുടങ്ങി സിനിമയിലെ സമഗ്ര മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരില്‍ ലോക റെക്കോഡ് തന്നെയുണ്ട്. കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്ത സ്വന്തം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് 29 ചിത്രങ്ങളിലാണ്. ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ ബാലചന്ദ്ര മേനോന് തൊട്ടുപിന്നിലുള്ളത് അമേരിക്കന്‍ ചലച്ചിത്രകാരന് വൂഡി അലന് ആണ്. 26 സിനിമകളാണ് അദ്ദേഹം രചനയും സംവിധാനവും നിര്‍വ്വഹിച്ച് അഭിനയിച്ചിരിക്കുന്നത്.
39 സിനിമകളാണ് ബാലചന്ദ്രമേനോന് സംവിധാനം ചെയ്തിട്ടുള്ളത്. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇതു കൂടാതെ ചില സിനിമകള്‍ക്ക് വേണ്ടി ഗനരചനയും നടത്തിയിട്ടുണ്ട്.
INDIANEWS24.COM Movies