ഹൈദരാബാദ്: ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ രൂപമായ ടി10 ക്രിക്കറ്റ് ലീഗ് ടി10 ക്രിക്കറ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇന്ന് മുതല്‍ ഡിസംബര്‍ നാല് വരെ നടക്കുന്ന ഫിലിം കാര്‍ണിവലില്‍ ശനിയാഴ്ച്ചയാണ് ടി10 ക്രിക്കറ്റ് ലോഞ്ചിംഗ് റാമോജി ഫിലിം സിറ്റിയിലെ പ്രിന്‍സസ് ഹാളില്‍ നടക്കുന്നത്.
ടി10 ക്രിക്കറ്റിന്റെ പ്രധാന സ്പോണ്‍സര്‍മാരായ ഹീര ഗ്രൂപ്പ് ആണ് ഹൈദരാബാദില്‍ വിനോദം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. ഇതിനായി ഹീര ഗ്രൂപ്പ് ഉടമ നൗര ഷേയ്ഖ് ഇവിടെ നേരിട്ടെത്തും. ഈ മാസം 14 മുതല്‍ 17 വരെ നാല് ദിവസം നീണ്ടു നില്ക്കുന്ന ടി10 ക്രിക്കറ്റ് ലീഗ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. മുന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗ്, ഷാഹിദ് അഫ്രിദി, കുമാര്‍ സംഗക്കാര, ഇയോണ്‍ മോര്‍ഗണ്‍ എന്നിവരാണ് ടീമുകളെ നയിക്കുന്നത്.
ഇന്ത്യയിലെ കായിക മേഖലയ്ക്ക് ആവുന്ന പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് പോലുള്ള വിനോദങ്ങളുടെ സ്ക്രീനിംഗും ഇന്‍ഡിവുഡ് സംഘടിപ്പിക്കുവാന്‍ പദ്ധതിയുണ്ടെന്ന് ഇന്‍ഡിവുഡ് സ്ഥാപകനും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയ് പറഞ്ഞു.
INDIANEWS24.COM Hyderabad