ഹൈദരാബാദ്: ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മൂന്നാംപതിപ്പിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിര്‍വ്വഹിക്കും. ഡിസംബര്‍ ഒന്നിന് പ്രിന്‍സസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, തെലങ്കാന സിനിമോട്ടോഗ്രാഫി മന്ത്രി തലശനി ശ്രീനിവാസ് യാദവ് എന്നിവര്‍ പങ്കെടുക്കും.
ഫിലിം കാര്‍ണിവല്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ശതകോടീശ്വരന്മാരുടെ കൂട്ടായ്മയും നടക്കും. ചടങ്ങിലേക്കായി രാജ്യത്തെ അമ്പത് ശതകോടീശ്വരന്മാരെയും ആഗോളതലത്തിലുള്ള അഞ്ഞൂറോളം നിക്ഷേപകരും പങ്കെടുക്കുമെന്ന് ഇന്‍ഡിവുഡ് അധികൃതര്‍ അറിയിച്ചു. ഫിലിം കാര്‍ണിവലിന്റെ ഭാഗമായി ഓള് ലൈറ്റ്സ് ഇന്ത്യ ഇന്റന്ര്നാഷണല് ഫിലിം ഫെസ്റ്റിവല്‍(എ എല്‍ ഐ എഫ് എഫ്-ALIIFF), ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ്, ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട്, ഇന്‍ഡിവുഡ് എക്സലന്‍സി അവാര്‍ഡ് വിതരണം എന്നിവയും നടക്കും. ഫിലിം ഫെസ്റ്റിവലിലേക്കായി 80 രാജ്യങ്ങളില്‍ നിന്നായി എത്തിയ ആയിരം സിനിമകളില്‍ നിന്നും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് 115 എണ്ണമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണിത്.
INDIANEWS24.COM Movies
akshay
November 22, 2017 at 11:05 AM
good one