728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് ദിവസങ്ങള്‍ മാത്രം

കൊച്ചി: ഏഷ്യയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ ഓള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റെര്‍നാഷണല്‍ ഫലിം ഫെസ്റ്റിവല്‍(എ എല്‍ ഐ ഐ എഫ് എഫ്‌-ALIIF) വിരുന്നെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഗംഭീരമായ ആദ്യ രണ്ട് എഡീഷന്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവുമായാണ് സംഘാടകര്‍ മൂന്നാമതും ഈ ഉദ്യമത്തിനൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ഫിലിം കാര്‍ണിവലായ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായാണ് ALIIFF സംഘടിപ്പിക്കുന്നത്. അടുത്ത മാസം ഒന്നു മുതല്‍ നാല് വരെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

പ്രമുഖ ചലച്ചിത്രകാരന്‍ ശ്യാം ബെനെഗല്‍ ആണ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടര്‍. ഇദ്ദേഹം തന്നെയാണ് ALIIFF ആരംഭിച്ച 2015 മുതല്‍ ഇതിന്റെ മേല്‍ നോട്ടം വഹിക്കുന്നതും. 80 രാജ്യങ്ങളില്‍ നിന്നായി 115 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ആറ് മത്സര വിഭാഗങ്ങളും ഒമ്പത് മത്സരഇതര ഇനങ്ങളും ചലചിത്ര മേളയ്ക്കുണ്ടാകും.

ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ കൂടിയായ ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള പ്ലാറ്റ്‌ഫോം ഒരുക്കുകയെന്ന ദൗത്ത്യത്തിന്റെ ഭാഗമായാണ് ഇന്‍ഡിവുഡിന് രൂപം നല്‍കിയത്.

INDIANEWS24.COM Movies

Leave a Reply