728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മാധ്യമ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി

കൊച്ചി: സിനിമാ പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബറില്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന ഫിലിം കാര്‍ണിവലില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. അവാര്‍ഡിനായി ഡിസംബര്‍ മൂന്ന് വരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷകളയക്കാം.

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയുടെ അഭിമാന സംരംഭമായ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഇത്തവണ ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെയാണ് റാമോജി ഫിലിസം സിറ്റിയില്‍ നടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം കാര്‍ണിവലുകളില്‍ ഒന്നാണ്‌ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍.  പത്രം,ദൃശ്യം (ദേശീയം), പത്രം,ദൃശ്യ (പ്രാദേശികം), റേഡിയോ, മാസിക, ഓണ്‍ലൈന്‍, വാര്‍ത്താ ഏജന്‍സി, ഫോട്ടോഗ്രാഫര്‍, ക്യാമറമാന്‍ എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്, യുഎഇ ആസ്ഥാനമായ ഏരീസ് എപ്പിക്ക നിര്‍മ്മിച്ച 3 ഡി ടാബ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവയടങ്ങുന്നതാണ് അവാര്‍ഡ്.

രാജ്യത്തെ മികച്ച മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡിവുഡ് മീഡിയ എക്‌സെല്ലെന്‍സ് അവാര്‍ഡും സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ഗോവ, ചെന്നൈ, കേരളം, ഹൈദരാബാദ് എന്നിവിടങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ ഇതിനോടകം ആദരിച്ചുകഴിഞ്ഞു. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് മാത്രമായി പ്രത്യേകം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മാധ്യമ അവാര്‍ഡ്.

മാധ്യമ അവാര്‍ഡിന് അപേക്ഷിക്കുവാന്‍ www.ifm.co.in/mediadelegate എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ മൂന്നാം തിയതി വൈകിട്ട് 5 മണിക്ക് മുന്‍പായി റിപ്പോര്‍ട്ടുകളും വിഡിയോകളും pr@indywood.co.in ലേക്ക് അയക്കണം. സിനിമ മാധ്യമ രംഗത്തെ പ്രമുഖര്‍ അടങ്ങിയ ജൂറി കമ്മിറ്റി ആകും അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുക. അവാര്‍ഡുകള്‍ കാര്‍ണിവല്‍ സമാപന ദിനത്തില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539009983, 9539009040.

INDIANEWS24.COM Kochi

Leave a Reply