728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്‍ഡിവുഡിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: സിനിമാ ടൂറിസത്തിന്റെ തലസ്ഥാനമാക്കി തിരുവനന്തപുരത്തെ മാറ്റിയെടുക്കാന്‍ ഇന്ഡിവുഡിന്റെ പദ്ധതി. പത്ത് ബില്യണ്‍ യു എസ് ഡോളര്‍ പദ്ധതിയായ ഇതിന് ട്രാവന്‍കൂര്‍ ട്രഷേഴ്‌സ്(അനന്തവിസ്മയം) എന്നാണ് പേരിട്ടിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരം പ്ലസ്‌ക്ലബ്ബില്‍ നടന്നു.ഇന്‍ഡിവുഡ് ഫിലിം ടൂറിസം അവതരിപ്പിക്കുന്ന ടൂര്‍ പാക്കേജില്‍ നഗരത്തിലെ പ്രമുഖ സിനിമ, ടൂറിസം കേന്ദ്രങ്ങളായ രാജ്യത്തെ ഒരേയൊരു ഡ്യൂവല്‍ 4 കെ തീയേറ്ററായ ഏരീസ് പ്ലെക്‌സ്, ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ് ഗിന്നസ് ചുണ്ടന്‍ വള്ളം, മാജിക് പ്ലാനെറ്റ്, ഷൂട്ടിംഗ് ലൊക്കേഷനുകള്‍ തുടങ്ങിയവയാണ് കാണികള്‍ക്കായി ഒരുക്കുന്നത്.

ഹോളിവുഡ് സംവിധായകനും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഓയും ചെയര്‍മാനുമായ സോഹന്‍ റോയ്, കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍, കേരള സ്‌റേറ്റ് കോഓപ്പറേറ്റീവ് ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ് (ടൂര്‍ ഫെഡ്) മാനേജിങ് ഡയറക്ടര്‍ ഷാജി മാധവന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഏരീസ് പ്ലെക്‌സില്‍ നിന്നുമാണ് സിനിമ ടൂറിസത്തിന്റെ യാത്ര ആരംഭിക്കുക. രാവിലെ 7:45 ന് ഡ്യൂവല്‍ 4 കെ നിലവാരമുള്ള
സിനിമ പ്രദര്‍ശനം (ബാഹുബലി), സിനിമയെ ആഴത്തില്‍ അടുത്തറിയാന്‍ ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ സന്ദര്‍ശനം, നടന്‍ മോഹന്‍ലാലിന് ലഭിച്ച സ്മരണികളുടെ പ്രദര്‍ശനം, മറ്റൊരു ദൃശ്യ വിസ്മയമായ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ് ഗിന്നസ് ചുണ്ടന്‍ വള്ളം, മാന്ത്രികതയുടെ കാഴ്ചകള്‍ നിറഞ്ഞ മാജിക് പ്ലാനെറ്റില്‍ യാത്ര പൂര്‍ത്തിയാകും. ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര ടൂറിസം രംഗത്തെ വിദഗ്ദ്ധന്‍മാരുമായി സംവദിക്കാനുള്ള അവസരവും ലഭ്യമാകും.

INDIANEWS24.COM T V P M

Leave a Reply