728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്‍ഡിഗോ മസ്ക്കറ്റ്-കൊച്ചി സര്‍വീസ് നിര്‍ത്തലാക്കുന്നു

മസ്കറ്റ്: ഇന്ത്യയിലെ പ്രമുഖ ബജറ്റ് എയര്‍ ലൈനുകളിലൊന്നായ ഇന്‍ഡിഗോ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ഒരു സര്‍വീസ് കൂടി നിര്‍ത്തലാക്കുന്നു. മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കാനാണ്  ഇന്‍ഡിഗോയുടെ തീരുമാനമെന്ന് അറിയുന്നു.ഏപ്രില്‍ ഒന്നു മുതല്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് അറിയിപ്പ്. മസ്കറ്റില്‍ നിന്നും  കോഴിക്കോട്ടേയ്ക്കുള്ള സര്‍വീസ് നേരത്തെ നിര്‍ത്തിയിരുന്നു. ജെറ്റ് എയര്‍വേയ്സും മസ്കറ്റില്‍ നിന്നും  കൊച്ചിയിലേക്കുള്ള സര്‍വീസ് നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഏപ്രിലോടെ എയര്‍ ഇന്ത്യ എക്സ്‍പ്രസും ഒമാന്‍ എയറും മാത്രമായിരിക്കും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്.

INDIANEWS24 MUSCAT

Leave a Reply