ട്രിപ്പോളി: അന്തർദേശീയ പോലീസ് സംഘടനയായ ഇന്റർപോൾ ലിബിയയിൽ സാഹസികമായി നടത്തിയ റെയ്ഡിൽ മനുഷ്യകടത്തുകാർ അടിമകളായി വിറ്റുകൊണ്ടിരുന്ന 500 ആഫ്രിക്കൻ നിവാസികളെയാണ് രക്ഷിച്ചത്.യുറോപ്പ് ലക്ഷ്യമാക്കി പോകുന്ന അഭയർഥികളെ എകദേശം 26000 ഡോളറിന് മനുഷ്യക്കടത്തുകാര്‍ വില്‍ക്കുന്നുവെന്നു നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.ഒറ്റ രാത്രിയില്‍ തുടർച്ചയായി നടത്തിയ വിവിധ റെയ്ഡുകളിലൂടെ രക്ഷപെടുത്തിയവരിൽ 236 പേർ കുട്ടികളാണ്.സംഭവത്തിൽ 40പേരെ അറസ്റ്റ് ചെയ്തു.കുറ്റവാളികള്‍ക്ക് ബാലചൂഷണം, മനുഷ്യക്കടത്ത്, നിര്‍ബന്ധിച്ചു പണി ചെയ്യിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടേണ്ടി വരും.