728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്റര്‍നെറ്റ് ഭ്രമം ഇല്ലാതാക്കാന്‍ കൈപ്പത്തി മുറിച്ചു മാറ്റി

ബെയ്ജിങ്:നിയന്ത്രിക്കാനാകാത്ത വിധം ഇന്റര്‍നെറ്റില്‍ ഭ്രമിച്ചുപോയ പത്തൊമ്പതുകാരന്‍ സ്വന്തം കൈപ്പത്തി മുറിച്ചു മാറ്റി.ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ നാന്‍ടോങ് പട്ടണത്തിലെ വാങ് എന്ന വിദ്യാര്‍ത്ഥിയാണ് കൈ മുറിച്ചു കളഞ്ഞത്.

ഇന്റര്‍നെറ്റ് ഭ്രമം ഇല്ലാതാക്കാന്‍ കറിക്കത്തി ഉപയോഗിച്ച് കടുംകൈ ചെയ്യുകയായിരുന്നു.താന്‍ ആശുപത്രി വരെ പോവുകയാണെന്നും വൈകിട്ട് തിരികെയെത്തുമെന്നും അമ്മയ്ക്ക് കത്തെഴുതി വച്ച ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങി, പൊതു ബഞ്ചില്‍ പോയിരുന്ന് വാങ് തന്റെ ഇടത് കൈപ്പത്തി കൈത്തണ്ടയുടെ മുകളില്‍ വച്ച് അറുത്തുമാറ്റുകയായിരുന്നു. പിന്നീട് മുറിഞ്ഞ കൈപ്പത്തി ഉപേക്ഷിച്ച ശേഷം ഒരു ടാക്‌സി വിളിച്ച് ഇയാള്‍ അടുത്തുള്ള എ ആന്റ് ഇ ആശുപത്രിയില്‍ പോയി.

ചോരയൊലിക്കുന്ന കൈയുമായി യാതൊരു കൂസലുമില്ലാതെ കയറി വരുന്ന വാങ്ങിനെ കണ്ട് പകച്ചു പോയ ഡോക്ടര്‍മാരോട് അമിതമായ ഇന്റര്‍നെറ്റ് ഭ്രമം ചികിത്സിച്ച് ഭേദമാക്കാന്‍ താന്‍ കണ്ടു പിടിച്ച വഴിയാണ് ഇതെന്നാണ് ഇയാള്‍ പറഞ്ഞത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വാങിന്റെ വീടിനടുത്തുള്ള ഗ്രൗണ്ടില്‍ നിന്നും കൈപ്പത്തി കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചു. മുറിഞ്ഞ കൈപ്പത്തി വിജയകരമായി തുന്നിച്ചേര്‍ത്തെങ്കിലും ഇവ ചലിക്കുമോ എന്ന കാര്യത്തില്‍ അവര്‍ ഉറപ്പ് നല്‍കിയിട്ടില്ല.

അവനൊരു മിടുക്കനായ വിദ്യാര്‍ത്ഥിയാണെന്നും എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നുമാണ് വാങിന്റെ മാതാപിതാക്കള്‍ പറയുന്നത്.

INDIANEWS24 BEIJING

Leave a Reply