728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ന് സംസ്ഥാനത്തെ ഉന്നതതല പോലീസ് യോഗം

തിരുവനന്തപുരം:ഡി ജി പി വിളിച്ചുചേര്‍ത്ത സംസ്ഥാന പോലീസിന്റെ ഉന്നതതല യോഗം ഇന്ന്.എസ് പി റാങ്ക് തുടങ്ങി എ ഡി ജി പിമാര്‍ വരെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം ചേരുക.വിവാദമായ നിലമ്പൂരിലെ മാവോയിസ്റ്റുകള്‍ക്ക് നേരെ നടത്തിയ വെടിവെപ്പിനും സേനയുടെ തലപ്പത്ത് നടത്തിയ അഴിച്ചുപണികള്‍ക്കും ശേഷമുള്ള ആദ്യത്തെ യോഗമാണിത്.

യുഎപിഎ നിയമം ചുമത്തുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മാര്‍ഗരേഖ യോഗത്തില്‍ ഡിജിപി അവതരിപ്പിക്കും.യുഎപിഎ നിയമം ചുമത്തിയെടുത്ത പല കേസുകളും പൊലീസിനെ പ്രതികൂട്ടിലാക്കിയിരുന്നു. ഇതിന്റെ വ്യക്തമായ റിപ്പോര്‍ട്ട് ഡിജിപി യോഗത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

അന്വേഷണം പുരോഗമിക്കുകയും വിചാരണ നടക്കുകയും ചെയ്ത പ്രധാനപ്പെട്ട കേസുകള്‍ യോഗം ചര്‍ച്ച ചെയ്യും. ജില്ലാ എസ്പിമാര്‍ ഓരോ ജില്ലയിലെ ക്രമസമാധാനനിലയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.

INDIANEWS24.COM T V P M

Leave a Reply