728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ന് വിജയദശമി,കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

തിരുവനന്തപുരം:വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ നിരവധി ക്ഷേത്രസന്നിധികളിലും സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി.വാഗ്‌ദേവതയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ഹരിശ്രീ എഴുതി.

തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം കോട്ടയം പനച്ചിക്കാട് ക്ഷേത്രം,എറണാകുളത്തെ പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ നിരവധി ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.ഇവടെ കൂടാതെ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചടങ്ങുകളില്‍ എഴുത്ത് ആശാന്‍മാരായി പ്രമുഖ വ്യക്തിത്വങ്ങള്‍ സ്ഥാനം പിടിച്ചു.

INDIANEWS24.COM T V P M

Leave a Reply