728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ന് വരുന്നു…..’എന്നും എപ്പോഴും’, ‘ഒരു വടക്കന്‍ സെല്‍ഫി’

വെള്ളിയാഴ്ച രണ്ടുചിത്രങ്ങളാണ് തിയേറ്ററുകളിലെത്തുന്നത്. സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന എന്നും എപ്പോഴും, നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫി.

എന്നും എപ്പോഴും:എവര്‍ഗ്രീന്‍ ഹിറ്റ്‌മേക്കറുകളുടെ ഒന്നുചേരല്‍
കാല്‍ നൂറ്റാണ്ടിനപ്പുറം നേരമ്പോക്കിന്റെയും ഹൃദയസ്പര്‍ശത്തിന്റെയും ഒത്തുചേരലായിരുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്qm7Je2Q കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം കൂടി എത്തുന്നു.16 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ കരിയറിലെ രണ്ടാം വരവ് നടത്തിയ മഞ്ജുവിന്റെ അടുത്ത ചിത്രം.ഈ വര്‍ഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രം.അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് എന്നും എപ്പോഴും എത്തുന്നത്.

ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അഭിഭാഷകയായി മഞ്ജു വാര്യര്‍ എത്തുന്നു. ഇന്നസെന്റ് , റീനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. രഞ്ജന്‍ പ്രമോദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു വടക്കന്‍ സെല്‍ഫി;വീണ്ടും യുവത്വത്തിന്റെ കൂട്ടായ്മ
maxresdefaultഅഞ്ച് കൊല്ലം മുമ്പ് 2010ല്‍ സ്‌ക്രീനിന് മുന്നിലും പിന്നിലുമായി ഒരുകൂട്ടം യുവാക്കള്‍ അണിനിരന്ന ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്.അതേ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിവിന്‍പോളിയും അജു വര്‍ഗീസും അടക്കമുള്ള അഞ്ച് പേരും വീണ്ടും ഒന്നിക്കുകയാണ് വടക്കന്‍ സെല്‍ഫിയിലൂടെ.അന്ന് വിനീത് ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജി പ്രജിത്ത് സ്വതന്ത്ര സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒരു വടക്കന്‍ സെല്‍ഫിയിലൂടെ.ഇതേ കൂട്ടുകെട്ടിന്റെ തട്ടത്തിന്‍ മറയത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.യുവത്വത്തിന്റെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രവും ആരാധകര്‍ കാത്തിരുന്ന ഒന്നാണ്.മറ്റൊരു സംവിധായകന് വേണ്ടി വിനീത് ആദ്യമായി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമയാണ് ചിത്രത്തിലെ നായിക. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിനോദ് ഷൊര്‍ണൂര്‍ നിര്‍മിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് എല്‍. ജെ ഫിലിംസാണ്. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം.

INDIANEWS24.COM MOVIES

Leave a Reply