jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ന് ലോക വയോജന ദിനം:

യന്ത്രവല്‍കൃത ലോകവും, ധൂസര സങ്കല്‍പങ്ങളും നമ്മുടെ മനസ്സില്‍ മാസ്മരികമായ ഒരു ലോകം തീര്‍ക്കുമ്പോള്‍ ഇന്നു നാം അനുഭവിക്കുന്ന എല്ലാ സൌഭാഗ്യങ്ങള്‍ക്കും തങ്ങളാല്‍ ആകും വിധത്തില്‍ ജീവിത്തിന്റെ വസന്ത കാലം മുഴുവന്‍ പ്രവര്‍ത്തിച്ചവരെ നാം ഓര്‍ക്കാറില്ല.

ഇന്ത്യാ മഹാരാജ്യം വാര്‍ത്തമാന കാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ കുടുംബങ്ങളിലെ പ്രായം ചെല്ലുന്ന ജനതയുടെ ആരോഗ്യ സംരക്ഷണം ആണ് എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.യുകെ യുസ് കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ നിലവിലുള്ളത് പോലെയുള്ള ഓള്‍ഡ്‌ ഏജ് ഹോമുകള്‍ ഇന്ത്യയില്‍ വിരളമായി മാത്രമേ ഉള്ളു.ആരും ഇല്ലാത്തവരെ കൊണ്ട് ചെന്ന് തള്ളുന്ന വൃദ്ധ സദനങ്ങള്‍ മാത്രമേ നമ്മുടെ നാട്ടില്‍ ഉള്ളു.ചില സ്ഥലങ്ങളില്‍ നേഴ്സിങ്ങ് ഹോമുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എങ്കിലും ഒന്നും തന്നെ ഫലവത്തായി പ്രവര്തിക്കുന്നില്ല.

ഇന്നിന്റെ സൌഭാഗ്യങ്ങള്‍ക്കു വേണ്ടി മെഴുകിതിരി പോലെ ഇന്നലകളില്‍ നമുക്ക് വേണ്ടി ഉരികി തീര്‍ന്ന ജീവിതങ്ങളെ നാം പലപ്പോഴും മറക്കുന്നു.ഞാനും നിങ്ങളും വരും നാളുകളില്‍ മറവിയുടെ മറാലക്കെട്ടുകളിലേക്ക് മറഞ്ഞു പോകും എന്ന യാഥാര്‍ത്ഥ്യം ഒരിക്കലും തിരിച്ചറിയാറില്ല.മനുഷ്യന്‍ മറക്കുന്നതും മറക്കുവാനാഗ്രഹിക്കുന്നതും അവനു വാര്‍ദ്ധക്യം വരുമെന്നും ഇന്നുള്ള പുറം മോടിയൊക്കെയും കൊഴിഞ്ഞുവീഴുമെന്നുമാണ്.

ബാല്യത്തിലേക്കു മടങ്ങുന്ന ആ മനസ്സിന്റെ പിടിവാശികള്‍ക്കു മുന്നില്‍ മനസ്സില്‍ ഇരച്ചെത്തുന്ന കോപത്തെ, തന്റെ കുട്ടിക്കാലത്തെ പിടിവാശികള്‍ക്കു മുന്നില്‍ തോറ്റു തന്നിട്ടുള്ള അവരുടെ ത്യാഗത്തിന്റെ സ്മരണകള്‍കൊണ്ട് തണുപ്പിക്കാനും നാം ബാധ്യസ്തര്‍ ആണ് .എന്നാല്‍ ഇന്നത്തെ ഭൂരിപക്ഷത്തിന്റെയും  ജീവിത സാഹചര്യങ്ങള്‍ ഇതിനൊന്നും അനുവദിക്കുന്നില്ല എന്നത് യാഥാര്ത്യവുമാണ് .പക്ഷെ ഈ വിഷയം മത ജാതി സംഘടനകള്‍ അടക്കം ഉള്ള വിഭാഗങ്ങള്‍ ഗൌരവമായ ചര്‍ച്ചക്ക് വിധേയമാക്കണം. പ്രായം ചെല്ലുന്ന ജനതക്കുള്ള സംരക്ഷണം ഉറപ്പാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ജാതി മത സംഘടാനകള്‍ക്ക് ചയ്യാന്‍ കഴിയുന്നത്ര കാര്യങ്ങള്‍ മറ്റൊരു വിഭാഗങ്ങള്‍ക്കും ചെയ്യാന്‍ കഴിയില്ല.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തെയും വാര്‍ഷിക ബഡ്ജറ്റുകളില്‍ പ്രായം ചെല്ലുന്ന ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി കാര്യമായ തുക നീക്കി വെക്കാറില്ല.എന്നാല്‍ ലോകത്തില്‍ തന്നെ പ്രായം ചെന്ന ജനതയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ കൂടുതലും  മലയാളി നെഴ്സുമാര്‍ ആണ് എന്നത് ഒരു വൈരുദ്ധ്യമായി നമുക്ക് തോന്നാം.ജാതി മത സംഘടനകളില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് നാല്‍പ്പത് വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ ആണ് .എന്നാല്‍ ജീവിതത്തിന്‍റെ പാതി കാലം കഴിഞ്ഞിട്ടും തങ്ങള്‍ക്കും ഭാവിയില്‍ ആവശ്യം വരും എന്ന് കരുതി പോലും ഇപ്പോഴുള്ള വയോജകാര്‍ക്ക് വേണ്ടി രാഷ്ട്രിയ സമൂഹത്തോട് അവര്‍ സംസാരിക്കുന്നില്ല.വിദ്യാഭ്യാസവും ,ആശുപത്രികളിലെ ഓപ്പറെഷനും,സ്കാനിങ്ങും ഒക്കെ മത്രമല്ല ‘ഓള്‍ഡ്‌ ഏജ് ഹോമുകള്‍ ‘ നടത്തുന്നതും യുകെയിലും, യുഎസ്സി ലും ഒക്കെ കച്ചവടം തന്നെ ആണ്.പക്ഷേ കൂടുതല്‍ ഉത്തരാവാദിത്തം ആവശ്യമുള്ള കച്ചവടം ആണ് എന്ന് മാത്രം.ആ ഉത്തരാവാദിത്തം നിറവേറ്റാന്‍ മുന്നോട്ട് വരേണ്ടത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിന്റെയും ഇന്ത്യന്‍ വ്യവസയികളുടെയും വിദേശികളുടെയും ഒക്കെ കയ്യില്‍ നിന്നും കൊടി കണക്കിന് പണം പിരിക്കുന്ന ജാതി മത സംഘടനകള്‍ ആണ്.

വാര്‍ദ്ധക്യ ജീവിതം ആനന്ദം നിറഞ്ഞതാക്കുവാന്‍. നമുക്കു ചെയ്യുവാന്‍ സാധിക്കുന്ന ഈ കൊച്ചുകാര്യങ്ങള്‍ ഇന്നു ചെയ്തില്ലെങ്കില്‍ വരും നാളുകളില്‍ നോക്കിയയുടെ ഫോണ്‍ പോലെയോ, പണ്ട് കാലത്ത്  വീടിനു മുകളില്‍ തെല്ല് അഹങ്കാരത്തോടെ തല ഉയര്‍ത്തി നിന്നിരിന്ന പഴയ ആന്റിന പോലെയോ, വരും തലമുറ നമ്മെ സ്ക്രാപ്പ് യാര്‍ഡുകളിലേക്ക് വലിച്ചെറിയും.

www.indianews24.com/uk

Leave a Reply