jio 800x100
jio 800x100
728-pixel-x-90
<< >>

ലോക അല്‍‌ഷിമേഴ്സ് ദിനം:

അല്‍‌ഷിമേഴ്സ് രോഗം അഥവാ സ്മൃതി നാശം. ഏറ്റവും ദയനീയമായ അവസ്ഥ. ലോകത്താകമാനം മൂന്നര കോടി അല്‍‌ഷിമേഴ്സ് രോഗികളുണ്ടെന്നാണു കണക്ക്. അതിന്റെ പത്തുശതമാനം അതായത് മുപ്പത്തഞ്ചു ലക്ഷം രോഗികള്‍ ഇന്ത്യയിലും. 1906 ല്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ അലിയോസ് അല്‍‌ഷിമര്‍ സ്ഥിരീകരിച്ച ഈ രോഗം അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ടു. ഇത് എന്തുകൊണ്ടുണ്ടാകുന്നു ,ഇതിനു പ്രതിവിധിയെന്ത് എന്നീ ചോദ്യങ്ങള്‍ക്കു മുന്നില്‍ വൈദ്യശാസ്ത്രം ഇന്നും തൃപ്തികരമായ ഒരു ഉത്തരം നല്‍കാനാകാതെ വിഷമിക്കുന്നു. തലച്ചോറില്‍ വരുന്ന ചില മാറ്റങ്ങള്‍, തകരാറുകള്‍ ഇതിനു കാരണമാണെന്ന് സാമാന്യമായി പറയാം.വലരെയേറെ കാരുണ്യവും കരുതലും അര്‍ഹിക്കുന്നവരാണ് അല്‍‌ഷിമേഴ്സ് ബാധിതര്‍. ഒരു നവജാത ശിശുവിനെപ്പോലെ നിസ്സഹായരാണവര്‍. ഈ ദിനം അവരെ ഓര്‍ക്കാം. നമുക്കിടയില്‍ അത്തരമാളുകളുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി അല്‍പ്പ നേരം നമുക്കു ചെലവഴിക്കാം.

ആരോഗ്യമുള്ള ഒരാളുടെ മസ്തിഷ്കത്തിൽ ഏകദേശം പതിനായിരം കോടി (100 ബില്ല്യൺ) ന്യൂറോണുകളും, അവതമ്മിൽ നൂറു ലക്ഷം കോടി (100 ട്രില്ല്യൺ) കണക്ഷനുകളും ഉണ്ട്. സിനാപ്സുകൾ എന്നറിയപ്പെടുന്ന ഈ കണക്ഷനുകളിൽക്കൂടിയാണ് ന്യൂറോണുകൾ തമ്മിൽ സംവദിക്കുന്നത്. അൽഷിമേഴ്സ് രോഗത്തിൽ സിനാപ്സുകൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുകയും, ക്രമേണ സിനാപ്സുകളും ന്യൂറോണുകളും നശിക്കുകയും ചെയ്യുന്നു. രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ, മസ്തിഷ്കം ചുരുങ്ങുന്നു.
കോളിനെർജിക് സിദ്ധാന്തം പ്രകാരം അസൈറ്റൈൽകോളിൻ (acetylcholine) എന്ന നാഡീയപ്രേഷകത്തിന്റെ ( neurotransmitter) സംശ്ലേഷണം (synthesis) കുറയുന്നതാണ് ഈ രോഗത്തിന് കാരണം. എന്നാൽ അസൈറ്റൈൽകോളിന്റെ കുറവ് നികത്താനുപയോഗിക്കുന്ന മരുന്നുകൾ ഈ രോഗത്തിന് കാര്യമായ ആശ്വാസം നൽകുന്നില്ല എന്ന വസ്തുത ഈ സിദ്ധാന്തത്തിന് സാധുത കുറവാണെന്ന് വെളിവാക്കുന്നു.അൽഷിമേഴ്സ് രോഗബാധിതരായവരുടെ മസ്തിഷകത്തിൽ , അമൈലോയ്ഡ് ബെയ്റ്റ എന്ന പ്രോട്ടീനടങ്ങിയ പ്ലാക്കുകൾ, ടൗ എന്ന പ്രോട്ടീനിന്റെ കെട്ടിപിണഞ്ഞ ഇഴകൾ (എന്റാങ്ക്ലിൾഡ് – ജട, കെട്ടിപിണഞ്ഞ ഇഴകൾ ) എന്നിവ അസാധാരണമായി കാണാം. 1991-ൽ മുന്നോട്ട് വയ്ക്കപ്പെട്ട അമലോയ്ഡ് ബീറ്റാ സിദ്ധാന്തം,മസ്തിഷ്ക കോശങ്ങളിൽ അമലോയ്ഡ് ബീറ്റ (amyloid beta Aβ)എന്ന പ്രോട്ടീൻ അടിഞ്ഞുകൂടുന്നതാണ് അൽഷൈമേഴ്സ് രോഗത്തിന് നിദാനമെന്ന് കരുതുന്നു.. അമലോയ്ഡ് ബെയ്റ്റ എന്ന പ്രോട്ടീൻ മസ്തിഷ്കത്തിലെ നാഡീകോശങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്നു. സാധാരണ നിലയിൽ, ഇവ ഏകതൻമാത്രകൾ ആയിരിക്കുമ്പോൾത്തന്നെ നീക്കം ചെയ്യപ്പെടും. ചിലരിൽ, ഈ പ്രോട്ടീനിന്റെ തകരാറുമൂലം ഏകതൻമാത്രകൾ കൂടിച്ചേർന്ന് ഡൈമറും മറ്റു ഒലിഗോമറുകളും ഉണ്ടാവുന്നു. ഈ ഒലിഗോമറുകൾ ന്യൂറോണുകൾക്കിടയിലുള്ള സിനാപ്റ്റിക് വിടവിൽ കയറി, ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാക്കുകയും ചെയ്യുന്നു. യൂറോണുകളുടെ, സാധാരണ വളർച്ചയ്ക്കും വികസനത്തിനും ആവശ്യമായ, ടൗ എന്ന പ്രോട്ടീനിന്റെ, ചുറ്റു ഗോവണി ആകൃതിയിലുള്ള തന്തുക്കളുടെ കെട്ടുപിണഞ്ഞ ഇഴകളാണ്, ന്യൂറോഫിബ്രിലറി ടാങ്കിളുകൾ. ഹിപ്പോക്യാമ്പസിലുള്ള ന്യൂറോ ഫിബ്രിലറി ടാങ്കിളുകൾ, ന്യൂറോണുകളുടെ നാശത്തിനു കാരണമാവുന്നു. അമലോയ്ഡ് ബീറ്റ പ്രീകർസർ പ്രോട്ടീൻ സ്ഥിതി ചെയ്യുന്ന ജീൻ 21-ആമത്തെ ക്രോമസോമിൽ ആണെന്നതും നാല്പ്പത് വയസാകുമ്പോളേക്കും ഡൗൺ സിൻഡ്രോം ബാധിച്ചവർ മിക്കവർക്കും അൽഷൈമേഴ്സ് പിടിപെടുന്നതും ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നതായി കരുതപ്പെടുന്നു. ആരംഭ ഘട്ടത്തിലെ അമലോയ്ഡ് പ്ലാക്കുകളെ നീക്കുവാനുള്ള വാക്സിൻ ഉണ്ടെങ്കിലും ഡിമെൻഷ്യയെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടില്ല. പ്ലാക്കിലും വളരെ ചെറിയ തന്മാത്രകൾ ആവാം ന്യൂറോൺ നാശത്തിനു കാരണം എന്നും സംശയിക്കപ്പെടുന്നു . അമൈലോയ്ഡ് സിദ്ധാന്തമനുസരിച്ച്, ന്യൂറോണുകളിൽ അമലോയ്ഡ് ബെയ്റ്റ എന്ന പ്രോട്ടീനിന്റെ ഏകതൻമാത്രകൾ ( മോണോമറുകൾ ) ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ സാധാരണ ഗതിയിൽ നീക്കം ചെയ്യപ്പെടുന്നു. ആൽറ്റ്സ്‌‌ഹൈമർ രോഗത്തിൽ, ഇവ തമ്മിൽ കൂടിച്ചേർന്ന് ദ്വിതൻമാത്രകൾ ( ഡൈമറുകൾ), ത്രിതൻമാത്രകൾ (ട്രൈമറുകൾ) എന്നിങ്ങനെയുള്ള ഒലിഗോമറുകൾ ഉണ്ടാവുകയും, ഇവ സിനാപ്സിനെ ബാധിക്കുകയും ചെയ്യുന്നു. ബീറ്റ അമിലോയിഡിന്റെ ചെറിയ തന്മാത്രകൾ (oligomers) നാഡീസന്ധികളിൽ പ്രവർത്തിച്ച്, നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാക്കുകയും പ്രവർത്തന വൈകല്യം ബാധിച്ച കോശങ്ങളെ നശിപ്പിക്കാനുള്ള ഇമ്മ്യൂൺ സെല്ലുകളെ പ്രവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവയുടെ പ്രവർത്തനഫലമായി, ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയം താറുമാറാകുന്നതാണ് ഓർമ്മ നശിക്കുന്നതിനും, വ്യക്തിത്വമാറ്റങ്ങൾക്കും കാരണം എന്ന് കരുതപ്പെടുന്നു

Courtesy-Thekkekkara Ramesh

www.indianews24.com/uk

Leave a Reply