തിരുവനന്തപുരം: കേരളത്മതില്‍ മഴമേഘങ്ങള്‍ ഏറെക്കുറെ ഒഴിഞ്ഞു നില്‍ക്കുകയാണ്.ഇന്ന് ഒരു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.അതെ സമയം അഞ്ചു ദിവസം നീണ്ടു നിന്ന പേമാരി അവസാനിച്ചിട്ടും സംസ്ഥാനത്ത് ദുരിതബാധിതര്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകാനാവുന്നില്ല. ക്യംപുകളില്‍ കഴിയുന്നവരുടെ എണ്ണം 2.61 ലക്ഷമായി. ഇന്നലെ ക്യാംപുകളില്‍ ഉള്ളവരുടെ എണ്ണം രണ്ടരലക്ഷമായിരുന്നു.നിലവില്‍ സംസ്ഥാനത്താകെ 1639 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2966 വീടുകള്‍ ഭാഗീകമായും 286 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു.

വെള്ളപ്പൊക്കത്തിലും പേമാരിയിലും ഇതുവരെ 72 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 58 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 50 പേര്‍ക്കായി കവളപ്പാറയിലും 7 പേര്‍ക്കായി വയനാട്ടിലും തെരച്ചില്‍ തുടരുന്നു. കോട്ടയത്തും ഒരാളെ പ്രളയത്തില്‍ കാണാതായിട്ടുണ്ട്. വയനാട്ടിലും മലപ്പുറത്തും കാണാനില്ലാത്തവരുടെ സംഖ്യയില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്.

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത് മലപ്പുറം ജില്ലയിലാണ്. 23 പേരാണ് പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ മരിച്ചത് 50 പേരെ ഇനിയും കണ്ടെത്താനുണ്ട്.  232 ക്യാംപുകളിലായി 15197 കുടുംബങ്ങളിലെ 55720 പേര്‍ ദുരിതബാധിതരായി കഴിയുന്നു. 456 വീടുകള്‍ ഭാഗീകമായും 65 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്.

കോഴിക്കോട്ട് 317 ക്യാംപുകളിലായി 18024 കുടുംബങ്ങളിലെ 58317 പേര്‍ കഴിയുന്നു. 154 പേര്‍ ഭാഗീകമായും 3 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. 17 പേര്‍ മരണപ്പെട്ടു. വയനാട്ടില്‍ 214 ക്യാംപുകളിലായി 10379  കുടുംബങ്ങളിലെ 37395 പേര്‍ കഴിയുന്നു. 30 വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണമായും ദുരന്തത്തില്‍ തകര്‍ന്നു. ഒന്‍പത് പേര്‍ പ്രളയത്തിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. 12 പേര്‍ ജില്ലയില്‍ ഇതുവരെ മരണപ്പെട്ടു.

റെയില്‍-വ്യോമ ഗതാഗതം ഏറെക്കുറെ സാധാരണ നിലയിലായിലേക്ക് എത്തുകയാണ്.റെയില്ത‍ ഗതാഗതം പൂര്‍ണ്ണമായും സാധാരണ നിലയിലേക്ക് എത്തുവാന്‍ ഇനിയും രണ്ടു മൂന്നു ദിവസങ്ങള്‍ കൂടിയെടുത്തേക്കാം.

തകര്‍ന്ന റോഡുകളും മിക്കവാറും പാലങ്ങളും സഞ്ചാരയോഗ്യമായിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി കളക്ഷന്‍ സെന്ററുകളില്അവശ്യ സാധനങ്ങളുടെയും ഔഷധങ്ങളുടെയും ഒഴുക്ക് തുടരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കും സഹായം പ്രവഹിച്ചു തുടങ്ങിയിട്ടുണ്ട്.കേരളം വീണ്ടുമൊരു അതിജീവനത്തിന്റെ പാതയിലേക്ക് എത്തുകയാണ്.വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ ജന ജീവിതം സാധാരണ ഗതിയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍.വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവധിയേതുമില്ലാതെ അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഒപ്പം സന്നദ്ധ സംഘടനകളും പൊതു ജനങ്ങളും.

INDIANEWS24 THIRUVANANATHAPURAM DESK