“ഇന്ന് മുതല്‍ ഫുട്ബോള്‍ അല്ല:നമ്മുടെ സ്വന്തം പോപ് ആണെന്റെ ദൈവം” പറയുന്നത് ദൈവത്തിന്റെ കരം ഗ്രഹിച്ചു കാല്പന്തു ലോകം തന്റെ കാല് വരുതിയില്‍ ആക്കിയ ഫുട്ബോള്‍ മാന്ത്രികന് ഡീഗോ മറഡോണയാണ്.അര്‍ജന്റീനയുടെ വലിയ ഇടയന് ലോകത്തിലെ ഒരു ബില്ല്യനില്‍ കൂടുതല്‍ വരുന്ന കത്തോലിക്കാ വിശ്വാസികളുടെ സര്വ്വധിപനായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ മറഡോണയുടെ മിഴികളില്‍ സന്തോഷാശ്രുക്കള്‍ തിളങ്ങി.എത്രയും വേഗം പോപ് ഫ്രാന്‍സിസിനെ കണ്ട് അനുഗ്രഹിതനാകാന് താന്‍ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
മറഡോണ തന്റെ അഭിനന്ദന സന്ദേശവും നേരില്‍ കാണുവാനുള്ള സമയം അനുവദിക്കുന്നതിനുള്ള അപേക്ഷയും പോപ് ഫ്രാന്‍സിസിന്റെ അഭിഭാഷകനായ ആംഗ്ലെയോ പിയാസിനി വഴി പോപ്പിനെ അറിയിച്ചിട്ടുണ്ട്.പോപ്പിന്റെ അനുമതി ലഭിച്ച ഉടന്‍ തന്നെ അദ്ദേഹം ഇറ്റലിക്ക് തിരിക്കും.ലക്ഷ കണക്കിന് വരുന്ന വിശ്വാസികളില്‍ ഒരുവനായി പോപ്പിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ സെയിന്റ് പീറ്റെഴ്സ് ബാസിലക്കയില് താനുമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.പുതിയ മാര്‍പ്പാപ്പ ഫ്രാന്‍സിസ് ഒന്നാമന് സ്ഥാനമേറ്റ ശേഷം നടത്തുന്ന ആദ്യത്തെ ഔദ്യോഗിക കുര്‍ബാന സമര്‍പ്പണം ഈ മാസം 19 ന് ആണ് നടക്കുന്നത്.
ഒരു കമ്മ്യുണിസ്റ്റ് സഹയാത്രികനായി അറിയപ്പെടുന്ന ഡിഗോ മറഡോണയുടെ ഇടയുണ്ട്.കാരണം പുതുതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും കമ്മ്യുണിസ്റ്റ് ആശയങ്ങളോട് സഹിഷ്ണുത ഉള്ള കത്തോലിക്കാ ഇടയനായി അറിയിപ്പെടുന്ന വിശ്വാസിയാണ്.ക്രൈസ്തവ വിശ്വാസിയായി പോപ്പിനെ നേരില്‍ കാണാന്‍ അനുമതി തേടിയിരിക്കുന്ന മറഡോണ,തന്റെ ഇടത് കയ്യില്‍ പച്ച കുത്തിയിരിക്കുന്നത് കേരളത്തിലെ അടക്കമുള്ള കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ആവേശമായ ക്യുബന്‍ വിപ്ലവ നായകനും ബോളിവിയന്‍- ഗറില്ല പോരാളിയുമായിരുന്ന ചെ-ഗുവേരയുടെ ചിത്രമാണ്.ഫിഡല്‍ കാസ്ട്രോ അടക്കമുള്ള കമ്മ്യുണിസ്റ്റ്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മറഡോണ. അങ്ങനെയുള്ള മറഡോണ പറയുന്നു“ഇനി മുതല്‍ എന്റെ ദൈവം ഫ്രാന്‍സിസ് മാര്‍-പാപ്പായാണ്”
ഡീഗോ മറഡോണ ഇപ്പോള്‍ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കായിക സംരംഭങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു കമ്പനിയുടെ കണ്സല്ട്ടന്റെയി പ്രവര്‍ത്തിക്കുകയാണ്.